ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യ

വിപണി മുന്നേറ്റം തുടരുന്നു

മുംബൈ: സൂചികകള്‍ എട്ടാം ദിവസവും നേട്ടത്തിലാണ്. സെന്‍സെക്‌സ് 53.79 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 60211.51 ലെവലിലും നിഫ്റ്റി 27 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്ന്ന് 17749.30 ലെവലിലും വ്യാപാരം തുടരുന്നു. 1821 ഓഹരികള്‍ മുന്നേറുമ്പോള്‍ 1042 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

94 ഓഹരി വിലകളില്‍ മാറ്റമില്ല. ഡിവിസ് ലാബ്,അദാനി എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഓട്ടോ,ഡോ.റെഡ്ഡി,ഐഷര്‍ മോട്ടോഴ്‌സ്,കോള്‍ ഇന്ത്യ,സിപ്ല,ഗ്രാസിം എന്നിവയാണ് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന പ്രധാന സ്റ്റോക്കുകള്‍. ബിപിസിഎല്‍,ഭാരതി എയര്‍ടെല്‍,ഒഎന്‍ജിസി,പവര്‍ഗ്രിഡ്,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്,എന്‍ടിപിസി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,യുപിഎല്‍ നഷ്ടം വരിക്കുന്നു.

മേഖലകളില്‍ കാപിറ്റല്‍ഗുഡ്‌സ്, എഫ്എംസിജി,പവര്‍ എന്നിവ ഇടിവ് നേരിടുമ്പോള്‍ വാഹനം കുതിപ്പുതുടരുകയാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.18 ശതമാനവും സ്‌മോള്‍ക്യാപ്0.37 ശതമാനവും ഉയര്‍ന്നു.

X
Top