ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി നേട്ടത്തില്‍ തുടങ്ങി

മുംബൈ: വിപണി ചൊവ്വാഴ്ച പോസിറ്റീവ് ഓപ്പണിംഗ് നടത്തി. സെന്‍സെക്‌സ് 203.15 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 60049.66 ലെവലിലും നിഫ്റ്റി 62 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 17686 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1382 ഓഹരികള്‍ മുന്നേറുമ്പോള്‍ 491 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

75 ഓഹരി വിലകളില്‍ മാറ്റമില്ല. കോടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റര്‍പ്രൈസസ്,എച്ച്ഡിഎഫ്‌സി ലൈഫ്,അദാനി പോര്‍ട്ട്‌സ്,സണ്‍ ഫാര്‍മ എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കുന്നത്. ടിസിഎസ്,ഗ്രാസിം,ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഡസഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി നഷ്ടം കുറിക്കുന്നു.

ഐടിയൊഴികെയുള്ള മേഖലകള്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.64 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.57 ശതമാനവുമാണ് മുന്നേറിയത്. ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ആദ്യസെഷനില്‍ സൂചികകള്‍ നേട്ടമുണ്ടാക്കി, മേഹ്ത്ത ഇക്വിറ്റീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു.

വരുംദിവസങ്ങളിലെ സാമ്പത്തിക,കോര്‍പറേറ്റ് ഡാറ്റകളെ ആശ്രയിച്ചായിരിക്കും റാലി. ഇന്ത്യയുടേയും യുഎസിന്റേയും ചില്ലറ പണപ്പെരുപ്പ സംഖ്യ, വ്യാവസായി ഉത്പാദന കണക്കുകള്‍, ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും നാലാപാദ ഫലങ്ങള്‍ എന്നിവയാണ് ഈയാഴ്ച പുറത്തുവരുന്ന നിര്‍ണ്ണായക ഡാറ്റകള്‍.

X
Top