കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

നേരിയ നേട്ടത്തില്‍ വിപണി

മുംബൈ: വ്യാഴാഴ്ച വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 38.23 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 60431 ലെവലിലും നിഫ്റ്റി 15.60 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 17828 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.1871 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1526 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

117 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചവ. ഇന്‍ഫോസിസ്,എച്ച്‌സിഎല്‍,ടെക് മഹീന്ദ്ര,എന്‍ടിപിസി,ടിസിഎസ് കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ഐടി 2 ശതമാനം പൊഴിച്ചപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്,ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ് അരശതമാനമാണ് ഇടിവ്് നേരിട്ടത്. പൊതുമേഖല ബാങ്ക്, റിയാലിറ്റി എന്നിവ 1 ശതമാനം വീതമുയര്‍ന്നി്ട്ടുണ്ട്.

ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.33 ശതമാനവും മിഡക്യാപ് 0.16 ശതമാനവും നേട്ടമുണ്ടാക്കി. ദുര്‍ബലമായ ത്രൈമാസ വരുമാനവും മുന്‍നിര ഐടി സ്ഥാപനത്തില്‍ നിന്നുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഐടി ഓഹരികളെ തളര്‍ത്തിയെന്ന് ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ബിഎഫ്എസ്‌ഐ വിഭാഗത്തിലെ അനിശ്ചിതത്വവും മാന്ദ്യഭീതിയുമാണ് ആശങ്കയുയര്‍ത്തുന്നത്.

X
Top