2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രംമലയാളി ഉൽപന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണിയിലേക്കെത്തിക്കാൻ കേരളം – ഫ്ളിപ്കാർട്ട് പദ്ധതിഅടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മുന്നേറ്റം തുടരുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടത്തിലായി. സെന്‍സെക്‌സ് 390.02 പോയിന്റ് അഥവാ 0.64 ശതമാനമുയര്‍ന്ന് 61,045.74 ലെവലിലും നിഫ്റ്റി 112 പോയിന്റ് അഥവാ 0.62 ശതമാനമുയര്‍ന്ന് 18165.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1882 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1546 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

126 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍,ലാര്‍സണ്‍ ആന്റ് ടൂബ്രോ, യുപിഎല്‍,എച്ച്ഡിഫ്‌സി എന്നിവയാണ് നേട്ടമുണ്ടാക്കിയവ. ടാറ്റമോട്ടോഴ്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്,അള്‍ട്രാടെക് സിമന്റ്,അദാനി എന്റര്‍പ്രൈസസ്,ബിപിസിഎല്‍ എന്നിവ നഷ്ടം വരിച്ചു.

മേഖലകളില്‍ ലോഹം 2 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് 1 ശതമാനവും ബാങ്ക്,ഫാര്‍മ സൂചികകള്‍ അരശതമാനവുമാണ് ഉയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടം കൈവരിച്ചു. ഫോളോഅപ്പ് വാങ്ങലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി മികച്ച വ്യാപാരത്തിന് സാക്ഷ്യം വഹിച്ചു, എയ്ഞ്ചല്‍ വണ്ണിലെ സീനിയര്‍ അനലിസ്റ്റ് ഓഷോ ക്രിഷന്‍ നിരീക്ഷിക്കുന്നു.

അടിയൊഴുക്കുകള്‍ ശക്തമാണ്. താഴ്ച സംഭവിച്ചാല്‍ തന്നെ അത് വാങ്ങല്‍ അവസരമാക്കി നിക്ഷേപകര്‍ മാറ്റും. മികച്ച വ്യാപാര അവസരങ്ങളുള്ള, ആഗോള സംഭവവികാസങ്ങളെ പ്രയോജനപ്പെടുത്തുന്ന തീമുകളില്‍ വേണം നിക്ഷേപിക്കാനെന്നും ഓഷോ ക്രിഷന്‍ ഓര്‍മ്മപ്പെടുത്തി.

X
Top