കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

അറ്റാദായത്തിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തി ടിവിഎസ് ക്രെഡിറ്റ്

കൊച്ചി: ടിവിഎസ് വേണുവിന്റെ ഭാഗവും പ്രമുഖ എൻബിഎഫ്സിയുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ അറ്റാദായം 15 ശതമാനം വർദ്ധനവോടെ 208 കോടി രൂപയായി.

ഒന്നാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 1,918 കോടി രൂപയാണ്. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധനവാണ്. കൈകാര്യം ചെയ്യുന്ന ആസ്തികൾ 32,053 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വളർച്ചയാണിത്.

മെച്ചപ്പെട്ട ഉപഭോക്തൃ ആവശ്യകതയും റീട്ടെയിൽ ഫിനാൻസിങ് വിഭാഗങ്ങളിലെ വളർച്ചയുമാണ് വായ്പാ വിതരണത്തിലെ മുന്നേറ്റത്തിന് പ്രധാന കാരണമായത്. കൺസ്യൂമർ ഡ്യൂറബിൾസ്, ഇരുചക്ര വാഹന വായ്പകൾ, ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ച സ്വീകാര്യത, കല്യാണ സീസൺ തുടങ്ങിയവ വളർച്ചയ്ക്ക് പിന്തുണ നൽകി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തി റിസ്ക് മാനേജ്മെൻ്റും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തിയതായും കമ്പനി അറിയിച്ചു. രാജ്യത്തുടനീളമുള്ള ടച്ച്‌പോയിന്റുകളുടെ എണ്ണം ഏകദേശം 62,000 ആയി ഉയർത്തിയിട്ടുണ്ട്.

ഈ പാദത്തിൽ മാത്രം 14 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കൾക്ക് വായ്പ അനുവദിച്ചതോടെ ആകെ ഉപഭോക്തൃ അടിത്തറ ഏകദേശം 2.6 കോടിയായി വർധിച്ചതായും കമ്പനി വ്യക്തമാക്കി.

X
Top