റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടം കുറിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 248.84 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 61872.99 ലെവലിലും നിഫ്റ്റി 74.20 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 18,403.40 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1582 ഓഹരികള്‍ മുന്നേറി.

1814 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 120 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡി ലാബോറട്ടറീസ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, സിപ്ല, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നഷ്ടത്തില്‍.

വാഹനം, എണ്ണയും വാതകവും, ബാങ്ക് എന്നിവ അര ശതമാനം മുതല്‍ 1 ശതമാനം വരെ ഉയര്‍ന്നു. മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ സ്ഥിരത പുലര്‍ത്തി. തുടക്കത്തിലെ കണ്‍സോളിഡേഷന് ശേഷം ബുള്ളുകള്‍ നിയന്ത്രണമേറ്റെടുത്തുവെന്ന് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഹെഡ് ഗൗരവ് രത്‌നപരാഖി പറയുന്നു.

വരും ദിവസത്തില്‍ നിഫ്റ്റി 18500 ലക്ഷ്യം വയ്ക്കും. മിഡ് ക്യാപ്പ്,സ്‌മോള്‍ക്യാപ്പ് സൂചികകള്‍ ഹ്രസ്വകാല കണ്‍സോളിഡേഷനിലാണെന്നും ഗൗരവ് രത്‌നപരാഖി വിലയിരുത്തി.

X
Top