അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സംസ്ഥാനത്ത് ബിയർ ഉപയോഗം കുറയുന്നതായി കണക്ക്

കൊച്ചി: സംസ്ഥാനത്തെ ബിയർ ഉപയോഗം കുറയുന്നതായി കണക്ക് സൂചിപ്പിക്കുന്നു. ആവശ്യക്കാരേറെയും വീര്യം കൂടിയ ‘ഹോട്ട്’ മദ്യങ്ങൾക്കാണെന്നും ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഉത്സവകാലങ്ങളിലും പുതിയ റെക്കോർഡുകൾ ഇട്ടും മറ്റും വർദ്ധിക്കുന്ന സംസ്ഥാനത്തെ മദ്യ വിൽപന വർദ്ധിക്കുന്നതിനിടെയാണ് ബിയർ ഉപയോഗം കുത്തനെ കുറയുന്നത്.
2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

കണക്കുകള്‍ പ്രകാരം ബാർ, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവ ചേർത്തുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സ് ആയി കുറഞ്ഞു. പക്ഷേ ഇതേ സമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു.

2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

X
Top