ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കോഫി ഡേ എന്റർപ്രൈസസിനെതിരെ പാപ്പർ നടപടി

കൊച്ചി: കഫേ കോഫി ഡേ ശൃംഖലകളുടെ മാതൃ കമ്പനിയായ കോഫി ഡേ എന്റർപ്രൈസസിനെതിരെ(Coffee Day Enterprises) പാപ്പർ ഹർജി(Bankruptcy proceedings) നടപടികൾ ആരംഭിക്കാൻ ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ(Company Law Tribunal) അനുമതി നൽകി.

ഐ.ഡി.ബി.ഐ ട്രസ്‌റ്റിഷിപ്പ് സർവീസസ് ലിമിറ്റഡിന് നൽകാനുള്ള 228.45 കോടി രൂപ തിരികെ ലഭിക്കാൻ ട്രൈബ്യൂണലിൽ സമർപ്പിച്ച പരാതി സ്വീകരിച്ചാണ് നടപടികൾക്ക് തുടക്കമിടുന്നത്.

കടക്കെണിയിലായ കോഫി ഡേ എന്റർപ്രൈസസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെയും നിയമിച്ചു.

കഫേ കോഫി ഡേ സ്‌റ്റോറുകൾക്കൊപ്പം റിസോർട്ടും കൺസൾട്ടൻസി സർവീസും കാപ്പിക്കുരു ശേഖരണവും വില്പനയും കൈകാര്യം ചെയ്യുന്ന കോഫി ഡേ കടപ്പത്ര വില്പനയിലൂടെ 200 കോടി രൂപ ഐ.ഡി.ബി.ഐ ട്രസ്‌റ്റിഷിപ്പിൽ നിന്ന് സമാഹരിച്ചിരുന്നു.

കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനാലാണ് ട്രസ്‌റ്റ് കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിച്ചത്.

X
Top