ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നിക്ഷേപത്തിലും വായ്പകളിലും റെക്കോർഡിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര

മുംബൈ: 2022–23 സാമ്പത്തിക വർഷം മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൻറെ ഈ വർഷത്തെ ലാഭത്തില്‍ 126% വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. അതായത് ലാഭം 2602 കോടി രൂപ.

വിപണിയില്‍ ലിസ്റ്റുചെയ്ത 12 പൊതുമേഖലാ ബാങ്കുകളിലെ അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം 57% വർധിച്ച് 1,04,649 കോടി രൂപയിലെത്തി. വായ്പകൾ നൽകിയതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് മുന്നിൽ.

വായ്പകൾ 29.4% ഉയർന്ന് 1,75,120 കോടി രൂപയിലെത്തി. വായ്പാവിതരണത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് 21.2% , യൂകോ ബാങ്ക് 20.6% എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കഴിഞ്ഞ വർഷത്തെ നിക്ഷേപത്തിലും വർധനവുണ്ടായി. നിക്ഷേപം 13% ഉയർന്നു. ഇക്കാലയളവിൽ 10,47,375 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വീകരിച്ചത്.

പഞ്ചാബ് നാഷനൽ ബാങ്ക് 11.26% (12,51,708 കോടി രൂപ)വുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മൊത്തം വായ്പകളുടെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎ തന്നെയാണ് മുന്നിലുള്ളത്.

27,76,80 കോടിയുടെ വായ്പ എസ്ബിഐ നൽകിയിട്ടുണ്ട്.

X
Top