2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 5,238 കോടി രൂപ

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 23 ശതമാനം വർദ്ധനയോടെ 5,238 കോടി രൂപയായി.

പലിശ വരുമാനം ഇക്കാലയളവില്‍ 7.3 ശതമാനം ഉയർന്ന് 11,622 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവില്‍ അറ്റാദായം 4,253 കോടി രൂപയായിരുന്നു. നികുതിയും മറ്റിനങ്ങള്‍ക്കും മുൻപുള്ള പ്രവർത്തന ലാഭം 12 ശതമാനം വളർച്ചയോടെ 16,803 കോടി രൂപയിലെത്തി.

ബാങ്കിന്റെ ആസ്തി മേൻമ ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള ഇക്കാലയളവില്‍ മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്‌തി 15.9 ശതമാനം കുറഞ്ഞ് 28,551 കോടി രൂപയായി. കിട്ടാക്കടം മൊത്തം വായ്‌പയുടെ 2.5 ശതമാനമായാണ് കുറഞ്ഞത്. അറ്റ നിഷ്ക്രിയ ആസ്തി 0.6 ശതമാനമായി താഴ്ന്നു.

മൊത്തം വായ്പ 11.6 ശതമാനം വർദ്ധനയോടെ 11,43,039 കോടി രൂപയിലേക്കും മൊത്തം നിക്ഷേപങ്ങള്‍ 9.1 ശതമാനം വളർച്ചയോടെ 13,63,486 കോടി രൂപയിലേക്കും മെച്ചപ്പെട്ടു.

വാഹന, ഭവന, വിദ്യാഭ്യാസ വായ്പകളില്‍ 19.9 ശതമാനം വളർച്ച നേടാനും ബാങ്ക് ഒഫ് ബറോഡയ്‌ക്ക് കഴിഞ്ഞു.

X
Top