ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ലയനം ബാങ്കുകള്‍ക്ക് നേട്ടമായെന്ന് ആര്‍ബിഐ വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ലയനങ്ങള്‍ മേഖലയ്ക്ക് പ്രയോജനം ചെയ്തുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവേഷണ പ്രബന്ധം. ലയനത്തോടെ ബാങ്ക് ഓഹരിയുടമകള്‍ സമ്പത്ത് സൃഷ്ടിച്ചുവെന്നും ബാങ്കിന്റെ കാര്യക്ഷമത മെച്ചപ്പെട്ടുവെന്നും – ‘ബാങ്ക് ലയനങ്ങള്‍ കാര്യക്ഷമത മെച്ചപ്പെടുത്തുമോ? ഇന്ത്യന്‍ അനുഭവം’ -എന്നറിപ്പോര്‍ട്ട് പറയുന്നു. ലയനം,പ്രവര്‍ത്തന തോത് വര്‍ധിപ്പിച്ചു.

ഭൂമിശാസ്ത്രപരമായ വൈവിദ്യങ്ങളുള്‍ക്കൊണ്ട് കാര്യക്ഷമമായ ബിസിനസ് തന്ത്രങ്ങളൊരുക്കാന്‍ അത് ബാങ്കുകളെ പ്രാപ്തമാക്കി. 1997-2022 കാലയളവില്‍, 40 ബാങ്ക് സംയോജനങ്ങളാണുണ്ടായത്. അതില്‍ 12 എണ്ണം സ്വകാര്യമേഖലാ ബാങ്കുകളും (പിവിബികള്‍) പൊതുമേഖലാ ബാങ്കുകളും (പിഎസ്ബികളും) തമ്മിലും, 16 എണ്ണം പിഎസ്ബികള്‍ തമ്മിലും ബാക്കിയുള്ള 12 എണ്ണം പിവിബികളും വിദേശ ബാങ്കുകളും തമ്മിലുമായിരുന്നു.

ഏറ്റവും വലിയ ഏകീകരണങ്ങളിലൊന്നില്‍, പത്ത് പൊതുമേഖലാ ബാങ്കുകള്‍ (PSB) ലയിച്ച് നാലായി. 2020 ഏപ്രില്‍ 1 മുതലാണ് ലയനം പ്രാബല്യത്തിലായത്. ബാങ്ക് ഓഫ് ബറോഡ -വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയേയും പഞ്ചാബ് നാഷണല്‍ ബാങ്ക്-ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് യുണൈറ്റഡ്. ബാങ്ക് ഓഫ് ഇന്ത്യ എന്നിവയേയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- ആന്ധ്രാ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയേയും ഏറ്റെടുക്കുകയായിരുന്നു.

സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്കുമായും ഇന്ത്യന്‍ ബാങ്ക് അലഹബാദ് ബാങ്കുമായും ലയിച്ചു. സ്ഥിതിവിവര കണക്കനുസരിച്ച് ലയനശേഷം ബാങ്കുകളുടെ പ്രവര്‍ത്തന ശേഷിയും സാമ്പത്തികാവസ്ഥയും മെച്ചപ്പെട്ടു. ഇത് ഓഹരിഉടമകളുടെ നേട്ടത്തിലും പ്രതിഫലിക്കുന്നു.

X
Top