ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബന്ധന്‍ ബാങ്ക് നാലാംപാദം: അറ്റാദായം 58 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: ബന്ധന്‍ ബാങ്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 808 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58 ശതമാനം കുറവ്.

വരുമാനം 1 ശതമാനം മാത്രം ഉയര്‍ന്ന് 4897 കോടി രൂപയുമായി.
അറ്റ പലിശ വരുമാനം (എന്‍ഐഐ) തുടര്‍ച്ചയായി 19 ശതമാനം ഉയര്‍ന്ന് 2472 കോടി രൂപയായപ്പോള്‍ പലിശ രഹിത വരുമാനം 39 ശതമാനം ഉയര്‍ന്ന് 629 കോടി രൂപ. പ്രവര്‍ത്തന ലാഭം തുടര്‍ച്ചയായി 7 ശതമാനം താഴ്ന്ന് 1796 കോടി രൂപയായിട്ടുണ്ട്.

അറ്റപലിശ മാര്‍ജിന്‍ 7.3 ശതമാനത്തില്‍ നിന്നും 6.5 ശതമാനമായി ചുരുങ്ങി. 1.5 രൂപയുടെ ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. 2023 സാമ്പത്തികവര്‍ഷത്തില്‍ 2195 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍വര്‍ഷത്തില്‍ ഇത് 126 കോടി രൂപ മാത്രമായിരുന്നു. എന്‍ഐഐ 6.3 ശതമാനം ഉയര്‍ന്ന് 9260 കോടി രൂപ.പലിശ രഹിത വരുമാനം 12.5 ശതമാനം കുറഞ്ഞ് 2469 കോടി രൂപ.

പ്രവര്‍ത്തന ലാഭം 11.5 ശതമാനം താഴ്ന്ന് 7091 കോടി രൂപയിലെത്തി. അറ്റ പലിശമാര്‍ജിന്‍ 7.2 ശതമാനത്തില്‍ നിന്നും 8.2 ശതമാനമായി ഉയര്‍ന്നു.

X
Top