ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പൊടിയരി കയറ്റുമതി നിരോധനം നീക്കി

കൊച്ചി: പൊടിയരി (നുറുക്കരി) കയറ്റുമതി നിരോധനം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അരി കയറ്റുമതി വ്യാപാരികൾക്കു പകരുന്നത് ആശ്വാസം. അടുത്ത മാർച്ച് 31 വരെ 3.97 ലക്ഷം ടൺ പൊടിയരി കയറ്റുമതി ചെയ്യാനാണ് അനുമതി.

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമായി സെപ്റ്റംബർ 9 നാണു കേന്ദ്രം പൊടിയരി കയറ്റുമതി നിരോധിച്ചത്. സെപ്റ്റംബർ 8 നു മുൻപ് ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് ഓപ്പൺ ചെയ്ത വ്യാപാരികൾക്കാണു കയറ്റുമതിക്ക് അനുമതി.

നിരോധനം പൊടുന്നനെ

രാജ്യത്തെ നെല്ല് ഉൽപാദനത്തിലും ഭക്ഷ്യധാന്യ ശേഖരത്തിലും കുറവുണ്ടായതു പരിഗണിച്ചായിരുന്നു കയറ്റുമതി നിരോധനം. അപ്രതീക്ഷിതമായി കയറ്റുമതി നിരോധിച്ചതോടെ 4 ലക്ഷം ടൺ പൊടിയരി വിവിധ തുറമുഖങ്ങളിലും വെയർഹൗസുകളിലും കെട്ടിക്കിടന്നു നശിക്കുന്ന സ്ഥിതിയാണെന്നു റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വാണിജ്യ മന്ത്രാലയത്തിനു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കയറ്റുമതി വ്യാപാരി സമൂഹത്തിന്റെ തുടർച്ചയായ അഭ്യർഥന പരിഗണിച്ചാണു ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിലക്കു നീക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്രം അനുകൂല നിലപാടു സ്വീകരിച്ചിരുന്നില്ലെങ്കിൽ കയറ്റുമതി വ്യാപാരികൾക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിടേണ്ടി വരുമായിരുന്നു.

ചൈനയിലേക്കും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമാണു പൊടിയരി കയറ്റുമതി ചെയ്യുന്നത്. പ്രധാന ഇറക്കുമതി രാജ്യം ചൈന തന്നെ. കാലിത്തീറ്റ നിർമാണത്തിനായാണു അവർ പൊടിയരി ഉപയോഗിക്കുന്നത്. എന്നാൽ, ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷണ ആവശ്യത്തിനാണു പൊടിയരി ഉപയോഗിക്കുന്നത്.

ഇന്ത്യ പൊടിയരി കയറ്റുമതി വിലക്കു നീക്കിയത് ആ രാജ്യങ്ങൾക്കു വലിയ ആശ്വാസമാകും. ഇന്ത്യൻ പൊടിയരിക്കു മറ്റു രാജ്യങ്ങളിൽ നിന്നു വാങ്ങുന്നതിനെക്കാൾ ചുരുങ്ങിയതു 30 % വിലക്കുറവ് ഉണ്ടെന്നതാണു പ്രധാന കാരണം.

X
Top