ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമുകള്‍: കരട് രേഖകള്‍ സമര്‍പ്പിച്ച് ബജാജ് ഫിന്‍സെര്‍വ്

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സെബി ക്ലിയറന്‍സ് ലഭിച്ച ബജാജ് ഫിന്‍സെര്‍വ്, സ്‌ക്കീമുകള്‍ തുടങ്ങാന്‍ കരട് രേഖകള്‍ സമര്‍പ്പിച്ചു. മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഇടങ്ങളില്‍ ഏഴ് സ്‌കീമുകള്‍ ആരംഭിക്കുന്നതിനാണ് കമ്പനി മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്ക് മുന്‍പാകെ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലിക്വിഡ് ഫണ്ട്, മണി മാര്‍ക്കറ്റ് ഫണ്ട്, ഓവര്‍നൈറ്റ് ഫണ്ട്, ആര്‍ബിട്രേജ് ഫണ്ട്, ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, ബാലന്‍സ് അഡ്വാന്റേജ്, ഫ്‌ലെക്‌സി ക്യാപ് ഫണ്ട് എന്നീ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ആരംഭിക്കാന്‍ കമ്പനി പേപ്പറുകള്‍ സമര്‍പ്പിച്ചതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തിങ്കളാഴ്ച അറിയിച്ചു.

റെഗുലേറ്ററുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് സ്‌ക്കീമുകള്‍ ആരംഭിക്കും. മ്യൂച്വല്‍ ഫണ്ട ് തുടങ്ങുന്നതിനുള്ള അന്തിമാനുമതി കഴിഞ്ഞമാസം തുടക്കത്തിലാണ് ബജാജ് ഫിന്‍സെര്‍വ് സ്വന്തമാക്കിയത്. ബജാജ് ഫിന്‍സെര്‍വ് മ്യൂച്വല്‍ ഫണ്ട് എന്ന ബാനറിന് കീഴിലായിരിക്കും കമ്പനി ബിസിനസ്സ് നടത്തുകയെന്ന് പൂനെ ആസ്ഥാനമായുള്ള സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു.

ബജാജ് ഫിന്‍സെര്‍വ് മ്യൂച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍ ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BFAML) ആയിരിക്കും.2022 കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം 179 ഓപ്പണ്‍-എന്‍ഡ് ഫണ്ടുകളും 49 ക്ലോസ്ഡ് എന്‍ഡ് ഫണ്ടുകളും ആരംഭിച്ചതായി സെബി അറിയിക്കുന്നു. ഈ ഫണ്ടുകള്‍ 62,187 കോടി രൂപ നിക്ഷേപം നേടി.

2021 ല്‍ 140 എന്‍ഫ്ഒകളാണ് രൂപീകരിച്ചത്. ഇവയ്ക്ക് 99704 കോടി രൂപ സ്വരൂപീക്കാനായി. 2020 ല്‍ 81 പുതിയ പദ്ധതികളും തുടങ്ങി.

X
Top