ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

മികച്ച ആദ്യപാദ ഫല പ്രഖ്യാപനം; ബജാജ് ഫിനാന്‍സ് ഓഹരിയില്‍ കുതിപ്പ്

മുംബൈ: മികച്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ഓഹരികള്‍, വ്യാഴാഴ്ച 10 ശതമാനത്തിലേറെ ഉയര്‍ന്നു. ജൂണ്‍ പാദത്തിലെ എടുത്തപറയേണ്ട നേട്ടം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 28.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി എന്നതാണ്.കൂടാതെ പുതിയ ഉപഭോക്താക്കളുടെ എണ്ണം 2.7 ദശലക്ഷമായി ഉയര്‍ത്താനും സാധിച്ചു.

45 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനാണ് ഇത്. മൊത്തം സാമ്പത്തികവര്‍ഷത്തില്‍ 10 ദശലക്ഷം പുതിയ ഉപഭോക്താക്കളെന്ന നേട്ടം കൈവരിക്കാനാകുമെന്ന് നിര്‍മ്മല്‍ ബാംഗ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ വിശകലന വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, 2023 ഓടെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും പൂര്‍ണ്ണമായി ഡിജിറ്റലാക്കാനൊരുങ്ങുകയാണ് കമ്പനി.

ജൂണിലവസാനിച്ച പാദത്തില്‍ ഒപെക്‌സും പലിശ വരുമാനവും(എന്‍ഐഐ) തമ്മിലുള്ള അനുപാതം 36 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ 35-36 ശതമാനത്തില്‍ അനുപാതം തുടരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പലിശ വരുമാന മാര്‍ജിന്‍ (എന്‍ഐഎം) 40 ബേസിസ് പോയിന്റ് വര്‍ധിച്ചതും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എടുത്തുകാണിക്കുന്നു.

ആസ്തി ഗുണനിലവാരവും മെച്ചപ്പെട്ടു. വായ്പ ചെലവില്‍ കുറവ് വന്നതോടയൊണ് ഇത്. സാന്നിധ്യമുള്ള എല്ലാ മേഖലകളുടേയും മാര്‍ജിന്‍ സംരക്ഷിക്കാന്‍ ശ്രമമുണ്ടാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വളര്‍ച്ചയേക്കാളേറെ മാര്‍ജിന്‍ കുറയാതിരിക്കാനുള്ള ശ്രമമാകും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടാകുക. നിലവില്‍ 7,041.15 രൂപയിലാണ് ബജാജ് ഫിനാന്‍സ് ഓഹരിയുള്ളത്.

X
Top