ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ആക്‌സിസ് കണ്‍സംപ്ഷന്‍ ഫണ്ട് അവതരിപ്പിച്ചു

ക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ(Axis Mutual Fund) തീമാറ്റിക് ഫണ്ടായ ആക്‌സിസ് കണ്‍സംപ്ഷന്‍ ഫണ്ട്(Axis Consumption Fund) അവതരിപ്പിച്ചു. ഓഗസ്റ്റ് 23ന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍(New Fund Offer) സെപ്റ്റംബര്‍ 6 വരെ തുടരും.

ഇന്ത്യയിലെ വളരുന്ന ഉപഭോഗ മേഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകതയില്‍ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള മികച്ച അവസരം നിക്ഷേപകര്‍ക്ക് നല്‍കുന്ന ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയുടെ എന്‍എഫ്ഒയിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

അഞ്ചു വര്‍ഷത്തിനു മേല്‍ നിക്ഷേപ കാലാവധി ലക്ഷ്യമിടുന്നവര്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ അഭികാമ്യം.

നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.

ആഗോള തലത്തില്‍ അനിശ്ചിതത്വങ്ങള്‍ തുടരുമ്പോഴും ആഭ്യന്തര വിപണി പ്രകടിപ്പിക്കുന്ന വളര്‍ച്ചാ സാധ്യതകളും സുസ്ഥിരതയും പ്രയോജനപ്പെടുത്തുകയാണെന്നും ഇന്ത്യ സാമ്പത്തിക പാതയില്‍ ശക്തമായി തുടരുകയാണെന്നും നിക്ഷേപകര്‍ക്കായി വൈവിധ്യപൂര്‍ണമായ നിക്ഷേപം ലഭ്യമാക്കാനാണ് പദ്ധതി ശ്രമിക്കുന്നതെന്നും ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.

X
Top