രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

കെ-ഡിസ്കിന് പുരസ്കാരം

തിരുവനന്തപുരം: എനർജി മാനേജ്‌മെന്‍റ് സെന്‍റർ ഏർപ്പെടുത്തിയ കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ അവാർഡ് 2022ന് കേരള ഡെവലപ്പ്‌മെന്‍റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) അർഹമായി.

ബിൽഡിംഗ് വിഭാഗത്തിലാണ് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമടങ്ങുന്ന അവാർഡ്. സംസ്ഥാനത്ത് ഊർജത്തിന്‍റെ വിനിയോഗം, സംരക്ഷണം, ഗവേഷണം, കാര്യക്ഷമത കൂട്ടൽ എന്നിവയ്ക്കായി ചിട്ടയായും ഗൗരവമായും നടത്തിയ ശ്രമങ്ങൾക്കാണ് അംഗീകാരം.

കെ-ഡിസ്‌ക് പ്രവർത്തിക്കുന്ന വഴുതക്കാടുള്ള കെട്ടിടം 48 വോൾട്ട് ഡിസിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പൊതു കെട്ടിടമാണ്.

ചുറ്റുവട്ടത്തെ കെട്ടിടങ്ങൾ സൃഷ്ടിക്കുന്ന അർബൻ ഹോട്ട് ഐലൻഡുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വെർട്ടിക്കൽ ആക്‌സിസ് ടർബൈനാണ് വാട്ടർ കർട്ടന് ഊർജം പകരുന്നത്.

റൂഫ്‌ടോപ്പ് സോളാറും ബാറ്ററി സംഭരണവും ഊർജ സംരക്ഷണ മാതൃകയിൽ വിഭാവനം ചെയ്ത് ഊർജ സംഭരണ സംവിധാനം നടപ്പിലാക്കുന്നു. അവാർഡ് 14ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്യും.

X
Top