ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

അഭിമാന നേട്ടം കൈവരിച്ച് മിൽമ

. മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്കാരം നേടി മില്‍മ ചെയര്‍മാന്‍

കോഴിക്കോട്: ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്കാരം മില്‍മ ഫെഡറേഷന്‍ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) ചെയര്‍മാന്‍ കെ എസ് മണിക്ക് ലഭിച്ചു. രാജ്യത്തെ ക്ഷീരവികസന മേഖലയിലും വ്യവസായത്തിലും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്ക്കാരം. കോഴിക്കോട് നടക്കുന്ന സതേണ്‍ ഡയറി ആന്‍ഡ് ഫുഡ് ഉച്ചകോടിയില്‍ സംസ്ഥാന ക്ഷീര വികസന-മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തില്‍ ആന്ധ്രാപ്രദേശ് കൃഷി-മൃഗ സംരക്ഷണ മന്ത്രി കിഞ്ചരാപ്പു അച്ചനായിഡു കെ എസ് മണിക്ക് പുരസ്കാരം സമര്‍പ്പിച്ചു. തനിക്ക് ലഭിച്ച പുരസ്കാരം കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷക സഹപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം സ്വീകരിച്ച് കൊണ്ട് കെ എസ് മണി പറഞ്ഞു. 37 വര്‍ഷമായി ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ വരുമാനം കൂട്ടാനും അതോടൊപ്പം തന്നെ മില്‍മയെ വാണിജ്യ പുരോഗതിയിലെത്തിക്കാനും കഠിനമായ പരിശ്രമം നടത്തിയിട്ടുണ്ട്.

ഇന്ന് ഒരു ലിറ്റര്‍ പാലിന് കര്‍ഷകന് ഏറ്റവുമധികം വില രാജ്യത്ത് ലഭിക്കുന്നത് കേരളത്തിലാണെന്നത് അഭിമാനം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീര കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കൊപ്പം മില്‍മയുടെ വളര്‍ച്ചയ്ക്കുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മില്‍മയുടെ പാല്‍പ്പൊടി ഫാക്ടറി ആരംഭിച്ചു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ വിപണിയിലെത്തി. വിശേഷ അവസരങ്ങളിലെല്ലാം മില്‍മ ഉത്പന്നങ്ങള്‍ക്ക് സര്‍വകാല വിറ്റുവരവാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദേശീയ ക്ഷീര വികസന ബോര്‍ഡുമായി ചേര്‍ന്ന് ആധുനിക സാങ്കേതികവിദ്യ ഉത്പാദനത്തിലും വിതരണത്തിലും നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളും ഫലം കണ്ടു. ഉത്പാദന യൂണിറ്റുകളുടെ നവീകരണം, വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള ഗവേഷണം തുടങ്ങിയവയും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഈ വിഭാഗത്തില്‍ ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡ് വൈസ് ചെയർപേഴ്സൺ നാര ഭുവനേശ്വരി, കരീം നഗർ മിൽക്ക് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ ചാലിമേട രാജേശ്വർ റാവു, ജിആർബി ഡയറി ഫുഡ്സ് എംഡി ജിആർ ബാലസുബ്രഹ്മണ്യം, അമൃത ഡയറി എംഡി ആർ മോഹനസുന്ദരം, കെവിഎഎസ് യു മുൻ ഡീൻ ഡോ. പിഐ ഗീവർഗീസ് എന്നിവര്‍ക്ക് ജെ ചിഞ്ചുറാണി, തമിഴ്നാട് ക്ഷീര വികസന മന്ത്രി ടി മനോ തങ്കരാജ്, പുതുച്ചേരി കൃഷി-മൃഗ സംരക്ഷണ മന്ത്രി സി ജയകുമാർ, തുടങ്ങിയവര്‍ വിവിധ മന്ത്രിമാര്‍ പുരസ്കാരം സമ്മാനിച്ചു. മികച്ച വനിതാ ക്ഷീര കര്‍ഷകര്‍ക്കുള്ള പുരസ്കാരത്തിന് കേരളത്തിൽ നിന്നുള്ള വനിതാ ക്ഷീര കർഷക ബിന്ദു വി പി, തെലങ്കാനയിൽ നിന്നുള്ള വനിതാ ക്ഷീര കർഷക അഗന്ദി രാധ, കർണാടകയിൽ നിന്നുള്ള വനിതാ ക്ഷീര കർഷക ശിവാനി രാജശേഖർ മട്ടിഹള്ളി, തമിഴ്‌നാട്ടിൽ നിന്നുള്ള വനിതാ ക്ഷീര കർഷക പദ്മിനി എസ്, ആന്ധ്രാപ്രദേശിൽ നിന്നുള്ള വനിതാ ക്ഷീര കർഷക നാഗജ്യോതി ചന്ദ്രശേഖർ എന്നിവര്‍ അർഹരായി.

X
Top