കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ധന വിലക്കുറവ് പ്രതീക്ഷിച്ച് വാഹന വിപണി

കൊച്ചി: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വാഹന വിപണി. നവംബറിലെ ഉത്സവകാലത്തിന് ശേഷം മാന്ദ്യത്തിലൂടെ നീങ്ങുന്ന വിപണിക്ക് ഉണർവ് നൽകാൻ ഇന്ധന വിലയിലെ ഇളവ് സഹായിക്കുമെന്ന് വിലയിരുത്തുന്നു.

നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി പെട്രോൾ, ഡീസൽ എന്നിവയുടെ കസ്റ്റംസ് നികുതിയിലും വിവിധ സെസിലും കേന്ദ്ര സർക്കാർ ഇളവ് നൽകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. ജനുവരി മുതൽ രാജ്യത്തെ വാഹന വില്പന മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് നീങ്ങുന്നത്.

പെട്രോളിനും ഡീസലിനും കുറഞ്ഞത് ലിറ്ററിന് മൂന്ന് രൂപയുടെ കുറവ് തിരഞ്ഞെടുപ്പിന് മുൻപുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധന വില കുറയുന്നതോടെ വരും മാസങ്ങളിൽ വാഹന വില്പന പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് ഡീലർമാർ പ്രതീക്ഷിക്കുന്നു.രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വില പൊതു മേഖലാ എണ്ണ കമ്പനികൾ വരും ദിവസങ്ങളിൽ കുറച്ചേക്കും.

നൈമക്സ് വിപണിയിൽ നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് അടുത്താണ്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ക്രൂഡ് വില എൺപത് ഡോളറിന് മുകളിലായിരുന്നതിനാൽ നേരിട്ട അധിക ബാധ്യത നികത്തുന്നതു വരെ വിലയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് പൊതു മേഖലാ എണ്ണ കമ്പനികളുടെ നിലപാട്.

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറച്ചാൽ രാഷ്ട്രീയ നേട്ടമാകുമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതു സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടക്കുകയാണ്..

നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ ക്രൂഡ് വില കുത്തനെ കൂടിയിട്ടും ഒന്നര വർഷമായി പെട്രോൾ, ഡീസൽ എന്നിവയുടെ ആഭ്യന്തര വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല.

ഇത് മൂലം കമ്പനികൾ ഭീമമായ വില്പന നഷ്ടമാണ് നേരിട്ടത്. അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ പൊതുമേഖലാ എണ്ണ കമ്പനികൾ വൻ ലാഭമാണ് നേടുന്നത്.

ഇതിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറിയാൽ വിലക്കയറ്റത്തിന് ശമനമുണ്ടാകുമെന്നാണ് സർക്കാർ നിലപാട്.

X
Top