പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

കേരളവുമായി വാണിജ്യ ധാരണാപത്രം ഒപ്പിടാൻ ഓസ്ട്രേലിയ

തിരുവനന്തപുരം: സുപ്രധാന മേഖലകളിലെ സഹകരണവും വാണിജ്യ ബന്ധങ്ങളും സംബന്ധിച്ച് കേരളവും വടക്കൻ ഓസ്ട്രേലിയൻ പ്രവിശ്യയും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന് പ്രവിശ്യ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസണ്‍.

കേരള സന്ദർശനത്തിനിടെ സംസ്ഥാന വ്യവസായ, വാണിജ്യവകുപ്പുമായി നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

വടക്കൻ ഓസ്ട്രേലിയയിൽ നിക്ഷേപം ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് നിക്കോൾ മാനിസണ്‍ നയിക്കുന്ന അംഗ സംഘം കേരള സന്ദർശനത്തിനെത്തിയത്. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

രാസധാതു മേഖലയിലും പുനരുപയോഗ ഊർജ മേഖലയിലും കേരളത്തിനും വടക്കൻ ഓസ്ട്രേലിയയ്ക്കും സഹകരണത്തിനുള്ള സാധ്യത ഏറെയാണെന്ന് നിക്കോൾ മാനിസണ്‍ പറഞ്ഞു. ഏതാണ്ട് രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള ഈ പ്രവിശ്യയിൽ ആരോഗ്യപരിപാലന രംഗത്ത് നിരവധി അവസരങ്ങളുണ്ടെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രി, വ്യവസായമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ഓസ്ട്രേലിയൻ സംഘം ചർച്ച നടത്തി. നിക്ഷേപം, വ്യവസായസാങ്കേതിക സഹകരണം, ആരോഗ്യമേഖലയിലെ മികവ് എന്നിവയെക്കുറിച്ച് ചർച്ചയിൽ പ്രത്യേക ഊന്നൽ നൽകിയെന്ന് സുമൻ ബില്ല പറഞ്ഞു.

കേരളവും വടക്കൻ ഓസ്ട്രേലിയയുമായുള്ള സഹകരണത്തിൽ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഓസ്ട്രേലിയൻ കോണ്‍സൽ ജനറൽ സാറാ കിർല്യൂ പറഞ്ഞു. 2017 ൽ ആരംഭിച്ച സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നുകൂടി അവർ സൂചിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി, ഇലക്‌ട്രോണിക്സ് ഐടി വകുപ്പ് സെക്രട്ടറി രത്തൻ യു. കേൽക്കർ, വടക്കൻ ഓസ്ട്രേലിയൻ ഉപമുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എയ്മി സിൻക്ലയർ, ഡാർവിൻ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിൽവിൻ മാത്യൂസ്, സാന്‍റാമോണിക്ക ഗ്രൂപ്പ് കോഓർഡിനേറ്റർ ബേബി ഏബ്രഹാം തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

X
Top