ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ഓസ്‌ട്രേലിയൻ വൈൻ നിർമ്മാതാക്കൾ ഇന്ത്യയിൽ വിപണനം ഉയർത്താൻ ലക്ഷ്യമിടുന്നു

ഡൽഹി : ഓസ്‌ട്രേലിയൻ വൈൻ നിർമ്മാതാക്കൾ പ്രീമിയം വൈനുകൾ ഇന്ത്യൻ വിപണിയിൽ വിൽക്കാൻ പദ്ധതിയിടുന്നു. ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും (AI-ECTA) ഇന്ത്യയെ വിപണിയെ അനുകൂലമാക്കിയതും ഓസ്‌ട്രേലിയൻ വൈനുകൾക്ക് ചൈന ഏർപ്പെടുത്തിയ ശിക്ഷാപരമായ താരിഫുകൾ കാരണമാണ് ഇത്തരമൊരു നീക്കം

ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും (AI-ECTA) 2022 ഡിസംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. ഉടമ്പടിക്ക് ശേഷം, ഓസ്‌ട്രേലിയൻ വൈൻ ബോട്ടിലുകളുടെ താരിഫിൽ ഒരു ബോട്ടിലിന് 5 ഡോളറിലധികം വില വരെ കുറച്ചിട്ടുണ്ട് . 150% വരെയായിരുന്നു താരിഫ്. അടുത്ത എട്ട് വർഷത്തിനുള്ളിൽ താരിഫ് ഇനിയും കുറയും.

“ഓരോ വർഷം കഴിയുന്തോറും താരിഫ് കുറയുമ്പോൾ, കൂടുതൽ കൂടുതൽ ഓസ്‌ട്രേലിയൻ വൈനുകൾ, പ്രധാനമായും പ്രീമിയം വൈനുകൾ, ഇന്ത്യയിലേക്ക് എത്തും. “,ഓസ്‌ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷനിലെ (ഓസ്‌ട്രേഡ്) ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷണർ (അഗ്രിഫുഡ്) ജോൺ സൗത്ത്‌വെൽ പറഞ്ഞു

നിലവിൽ പല ഓസ്‌ട്രേലിയൻ വൈൻ നിർമ്മാതാക്കളും വിപണി പര്യവേക്ഷണം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്രേഡ് ഡാറ്റ അനുസരിച്ച്, 2023 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ ഓസ്‌ട്രേലിയ 5.73 മില്യൺ ഡോളറിന്റെ വൈൻ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. 2022-23 ലെ എണ്ണം 10.37 മില്യൺ ഡോളറാണ്.

വൈൻ കൂടാതെ, ഓസ്‌ട്രേലിയയിലെ പരുത്തി ഉത്പാദകരും ഇന്ത്യയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ നോക്കുന്നുണ്ടെന്ന് സൗത്ത് വെൽ പറഞ്ഞു. കരാർ പ്രകാരം, ഏകദേശം 2.30 ലക്ഷം ബെയ്ൽ ഓസ്‌ട്രേലിയ കോട്ടൺ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ ഇന്ത്യ അനുവദിക്കുന്നു. 2022-2023ൽ ഇന്ത്യ 281.93 മില്യൺ ഡോളറിന്റെ പരുത്തി ഇറക്കുമതി ചെയ്തപ്പോൾ അമേരിക്കയിൽ നിന്ന് 527.38 മില്യൺ ഡോളറാണ് ഇറക്കുമതി ചെയ്തത്.

X
Top