
മുംബൈ: ഓസ്‌ട്രേലിയൻ ഫിൻടെക് കമ്പനിയായ എയർവാലക്സ് 100 മില്യൺ ഡോളർ സമാഹരിച്ചു. ഈ സമാഹരണത്തോടെ കമ്പനിയുടെ മൂല്യം 5.5 ബില്യൺ ഡോളർ ആയി വർധിച്ചു.
ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡ്, സെക്വോയ ക്യാപിറ്റൽ ചൈന, ലോൺ പൈൻ ക്യാപിറ്റൽ എന്നിവയുൾപ്പെടെ നിലവിലുള്ള നിക്ഷേപകരിൽ നിന്ന് കൂടുതൽ ഫണ്ട് ലഭിച്ചതായി മെൽബൺ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.
ഇതിന് പുറമെ ഓസ്‌ട്രേലിയൻ ഇൻഡസ്ട്രി സൂപ്പർഅനുവേഷൻ ഫണ്ടായ ഹോസ്റ്റ്പ്ലസും ഒരു നോർത്ത് അമേരിക്കൻ പെൻഷൻ ഫണ്ടും ധന സമാഹരണത്തിൽ പങ്കെടുത്തതായും എയർവാലക്സ് കൂട്ടിച്ചേർത്തു. സീരീസ് ഇ വിപുലീകൃത റൗണ്ടിൽ 100 മില്യൺ ഡോളർ സമാഹരിച്ചതോടെ ഈ റൗണ്ടിലൂടെയുള്ള എയർവാലെക്‌സിന്റെ മൊത്തം ഫണ്ടിംഗ് 900 മില്യൺ ഡോളറായി ഉയർന്നു.
പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി അന്താരാഷ്‌ട്ര ഇൻവോയ്‌സുകളും ബില്ലുകളും ഇഷ്യൂ ചെയ്യാനും അടയ്ക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന കമ്പനിയാണ് എയർവാലക്സ്. വരുമാനം വർഷം തോറും 184% വർദ്ധിച്ചതായും ഉപഭോക്തൃ അടിത്തറ ഇരട്ടിയിലധികം വർദ്ധിച്ചതായും കമ്പനി അവകാശപ്പെട്ടു.