
എയു സ്മാൾ ഫിനാൻസ് ബാങ്കിന് യൂണിവേഴ്സൽ ബാങ്ക് ആകുന്നതിന് റിസർവ് ബാങ്കിൻ്റെ തത്വത്തിലുള്ള അനുമതി ലഭിച്ചു, 2015 ൽ എസ്എഫ്ബിയുടെ ലൈസൻസ് ലഭിച്ചതിനുശേഷം 2017 ഏപ്രിലിൽ ആണ് എയു ഫിനാൻസിയേഴ്സ് സ്മാൾ ഫിനാൻസ് ബാങ്ക് ആരംഭിച്ചത്.
നിലവിൽ 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2005 ബാങ്കിംഗ് ടച്ച് പോയിന്റുകളാണ് എയു സ്മാൾ ഫിനാൻസ് ബാങ്കിനുള്ളത്. 1.15 കോടി ഉപഭോക്താക്കളും 53,000ത്തിൽ പരം ജീവനക്കാരുമുണ്ട്.
സ്മാൾ ഫിനാൻസ് ബാങ്ക് യൂണിവേഴ്സൽ ബാങ്ക് ആയി പരിവർത്തിപ്പിക്കുന്നതിനുള്ള അപേക്ഷ 2024 സെപ്റ്റംബർ 3നാണ് എയു സ്മാൾ ഫിനാൻസ് ബാങ്ക് റിസർവ് ബാങ്കിന് നൽകിയത്.
2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 16 ശതമാനം വളർച്ചയാണ് എയു സ്മാൾ ഫിനാൻസ് ബാങ്കിന്റെ ലാഭത്തിൽ ഉണ്ടായത്.