വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ആസ്റ്റര്‍ മെഡ്‌സിറ്റി രാജ്യത്തെ മികച്ച ആശുപത്രികളുടെ ഗണത്തിൽ

കൊച്ചി: രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ഇടംപിടിച്ചു.

രാജ്യത്തെ മികച്ച ആരോഗ്യസേവന ദാതാക്കളെ കണ്ടെത്തുന്നതിന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിൽ അഖിലേന്ത്യാതലത്തില്‍ നാലാമത്തെ മികച്ച ആശുപത്രിയായി ആസ്റ്റര്‍ മെഡ്‌സിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

സർവേ പ്രകാരം തെക്കേ ഇന്ത്യയില്‍ രണ്ടാമത്തെ മികച്ച ആശുപത്രിയും കൊച്ചിയിലെ ഏറ്റവും മികച്ച ആശുപത്രിയും ആസ്റ്റര്‍ മെഡ്‌സിറ്റിയാണ്.

രോഗികള്‍ക്ക് നല്‍കുന്ന സേവനമികവും ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും അടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം ലഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് കേവലം ഒമ്പത് വര്‍ഷത്തിനുള്ളിലാണ് ആസ്റ്ററിന്‍റെ സുവർണനേട്ടം.

X
Top