രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

ഇവി മേഖലയിൽ കൂടുതൽ നിക്ഷേപമിറക്കാൻ അശോക് ലെയ്‌ലാൻഡ്

മുംബൈ: പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് അതിന്റെ ഇലക്ട്രിക് വാഹന മേഖലയിലും പുതിയ ഇന്ധന സാങ്കേതികവിദ്യകളിലും കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. അടുത്ത 6-8 മാസത്തിനുള്ളിൽ രണ്ട് ടണ്ണിലും മൂന്നര ടണ്ണിലും താഴെയുള്ള സെഗ്‌മെന്റുകളിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ എൻ ശരവണൻ പറഞ്ഞു.

അടുത്ത ആറ് മാസത്തിനുള്ളിൽ സിഎൻജി, എൽഎൻജി, ഹൈഡ്രജൻ, ഇലക്ട്രിക് എന്നിവയുൾപ്പെടെയുള്ള ഇതര ഇന്ധനങ്ങളിൽ മുഴുവൻ ഉൽപ്പന്നങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനി ഓഗസ്റ്റിൽ പറഞ്ഞിരുന്നു.

ഹൈഡ്രജൻ ഇന്ധനവും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉൾപ്പെടെ ഒന്നിലധികം ഇന്ധന സാങ്കേതികവിദ്യകളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് ശരവണൻ പറഞ്ഞു. വിലനിർണ്ണയ വെല്ലുവിളികൾ കാരണം അശോക് ലെയ്‌ലാൻഡിന്റെ സിഎൻജി വിൽപ്പന കുറഞ്ഞെങ്കിലും, പ്രത്യേകിച്ച് ഹെവി-ഡ്യൂട്ടി ട്രക്കുകൾ, ചരക്ക്, ടിപ്പർ വിഭാഗങ്ങളിൽ വളർച്ചാ വേഗത തുടരുമെന്ന് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു.

കൂടാതെ അടുത്ത 12 മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹന, ഇതര ഇന്ധന മേഖലകളിലായി ഉയർന്ന ടണ്ണേജ് വാഹനങ്ങൾ അവതരിപ്പിക്കാൻ വാണിജ്യ വാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നതായി ശരവണൻ കൂട്ടിച്ചേർത്തു. ഓഗസ്റ്റിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 58 ശതമാനം വർധന രേഖപ്പെടുത്തി 13,301 യൂണിറ്റായി ഉയർന്നിരുന്നു.

X
Top