
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തലശ്ശേരി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളം നടന്നു വരുന്ന ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാംപെയ്നിന്റെ ഭാഗമായാണ് തലശ്ശേരി ഷോറൂമില്‍ പ്രത്യേക ആര്‍ട്ടിസ്ട്രി ഷോ നടത്തിയത്. നടി അനിഖ സുരേന്ദ്രന്‍ മുഖ്യാതിഥിയായി. ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും ഒന്നിച്ച് ചേരുന്ന വൈവിധ്യമാര്‍ന്ന വിവാഹ ചടങ്ങുകളുടെയും വിവിധ ദേശങ്ങളിലെ വധുവിന് അനുയോജ്യമായ വിവാഹ ആഭരണങ്ങളുടെ മനേഹാരിതയുടെയും പരിശുദ്ധിയുടെയും ആഘോഷമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാംപെയ്ൻ എന്ന് കമ്പനി പറയുന്നു.
പരമ്പരാഗത കേരള ശൈലിയിലുള്ളതും അതിമനോഹരമായ ആധുനിക ഡിസൈനുകളും ഉള്‍ക്കൊള്ളുന്ന ആഭരണ ശേഖരമാണ് തലശ്ശേരി ഷോറൂമില്‍ നടക്കുന്ന ആര്‍ട്ടിസ്ട്രി ഷോയില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ക്ക് അനുയോജ്യമായ ബ്രൈഡല്‍ ആഭരണങ്ങളുടെ വലിയ ശേഖരം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ തലശ്ശേരി ഷോറൂമിലെ ആര്‍ട്ടിസ്ട്രി ഷോയില്‍ ഒരുക്കിയിട്ടുണ്ട്. വധുവിനുള്ള നെക്ലേസുകള്‍, ചെയിനുകള്‍, ചോക്കറുകള്‍, വളകള്‍, കമ്മലുകള്‍, താലികള്‍, മോതിരങ്ങള്‍ എന്നിവയെല്ലാം അസാമാന്യമായ കരകൗശല വൈദഗ്ധ്യം പ്രകടമാക്കുന്നതാണ്. ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഓരോ ഉപഭോക്താവിനും ഷോറൂം ടീം അംഗങ്ങള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.






