പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ആപ്പിളിന്റെ ഓഹരി മൂല്യം 2 ട്രില്യൺ ഡോളറിന് താഴെയെത്തി

ന്യൂയോർക്ക്: കഴിഞ്ഞ വർഷത്തെ ഇടിവിന്റെ തുടർച്ചയായി ആപ്പിൾ ഐഎൻസിയുടെ ഓഹരി വിപണി മൂല്യം താഴേക്കു പോയി. 2021 മാർച്ചിന് ശേഷം ആദ്യമായി ഇത് 2 ട്രില്യൺ ഡോളറിന് താഴെയായി.

നേരത്തെ 3 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നാഴികക്കല്ലിൽ എത്തിയ ആദ്യത്തെ കമ്പനിയായി ഐഫോൺ നിർമ്മാതാവ് മാറിയതിന് ശേഷമാണ് തുടരെയുള്ള തകർച്ച ആപ്പിൾ ഓഹരികൾ നേരിടുന്നത്.

Exane BNP പാരിബാസ് അനലിസ്‌റ്റ് ജെറോം റാമൽ കമ്പനിയെ ഔട്ട് പെർഫോമിൽ നിന്ന് ന്യൂട്രലിലേക്ക് തരംതാഴ്ത്തിയതിന് ശേഷം ആപ്പിളിന്റെ ഓഹരികൾ 3.7 ശതമാനത്തോളം ഇടിഞ്ഞ് $125.07 ആയി മാറിയെന്നാണ് Refinitiv Eikon റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, മന്ദഗതിയിലായ ആഗോള സമ്പദ്‌വ്യവസ്ഥയും ഉയർന്ന പണപ്പെരുപ്പവും ആപ്പിൾ ഉപകരണങ്ങളുടെ ഡിമാൻഡിനെ ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്കകൾ വർധിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത വിതരണക്കാരെ ഉദ്ധരിച്ച് നിക്കി റിപ്പോർട്ട് ചെയ്‌തു.

ആപ്പിളിന്റെ ഓഹരി വിലയിലുണ്ടായ ഇടിവ് അതിന്റെ വിപണി മൂലധനം 1.99 ട്രില്യൺ ഡോളറിലെത്തിച്ചു. അതേസമയം, 2023 സാമ്പത്തിക വർഷത്തേക്കുള്ള ഐഫോൺ ഷിപ്പ്‌മെന്റ് ലക്ഷ്യങ്ങൾ 245 ദശലക്ഷം യൂണിറ്റിൽ നിന്ന് 224 ദശലക്ഷം യൂണിറ്റായി കമ്പനി വെട്ടിക്കുറച്ചു. ഫോക്‌സ്‌കോണിൽ നിന്നുള്ള വിതരണ ശൃംഖല പ്രശ്‌നം നേരിടുന്നതും, ഉയർന്ന മോഡലുകൾക്ക് നേരിടുന്ന ഡിമാൻഡ് കുറവുമാണ് ഇതിലേക്ക് നയിച്ചത്.

ഏകദേശം 1.8 ട്രില്യൺ ഡോളർ മൂല്യമുള്ള മൈക്രോസോഫ്റ്റ് കോർപ്പറേഷനേക്കാൾ ഒരു പടി മുന്നിലാണ് ആപ്പിൾ ഇപ്പോഴും. ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ, റിഫിനിറ്റീവ് റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ ഡിസംബർ ത്രൈമാസ വരുമാനത്തിൽ 1% ഇടിവ് നേരിടുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 2019 മാർച്ച് പാദത്തിന് ശേഷം ആപ്പിളിന്റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവായിരിക്കും ഇത്.

“ആപ്പിൾ ഉയർന്ന നിലവാരമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ കൂടിയ വില അവർക്ക് തിരിച്ചടിയാവും” ബൊക്കെ ക്യാപിറ്റൽ പാർട്ണേഴ്‌സ്‌ കിം ഫോറസ്‌റ്റ് പറഞ്ഞു. കഴിഞ്ഞ വർഷം വാൾസ്ട്രീറ്റിൽ നടന്ന വിറ്റുവരവിൽ വൻ ടെക് കമ്പനികളെ സാരമായി ബാധിച്ചിരുന്നു.

ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നിവയുടെ സംയോജിത സ്‌റ്റോക്ക് മാർക്കറ്റ് മൂല്യം ഇപ്പോൾ S&P 500ന്റെ ഏകദേശം 18 ശതമാനം മാത്രമാണ്. 2020ൽ ഇത് 24 ശതമാനം ആയിരുന്ന സ്ഥാനത്താണിത്.

X
Top