എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

മുംബൈ: ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആപ്പിൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 4 ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡി. ഒബ്രിയൻ പറഞ്ഞു. ആപ്പിളിന്റെ മികച്ച ഷോപ്പിങ് അനുഭവം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ സ്റ്റോറുകളിൽ മൂന്നെണ്ണം ബെംഗളുരൂ, പുനെ, ഡൽഹി-എൻസിആർ മേഖലകളിലും നാലാമതു സ്റ്റോർ മും​ബൈയിലും ആരംഭിക്കും.

അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ്, ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശിക വിപണനത്തിനൊപ്പം കയറ്റുമതി ചെയ്യുകയും ചെയ്യും. 2023ലാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലും ഡൽഹിയിലെ സാകേതിലുമാണ് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്.

X
Top