പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറിയേക്കും

ഫോണ് നിര്മാതാക്കളായ ആപ്പിള് 2023ല് ലോകത്തെ ഏറ്റവും വലിയ സ്മാര്ട്ഫോണ് നിര്മാതാക്കളായി മാറിയേക്കുമെന്ന് ആപ്പിള് അനലിസ്റ്റായ മിങ്-ചി കുവോ. വിപണിയില് ആദ്യമായി ആപ്പിള് സാംസങ്ങിനെ മറികടന്നേക്കുമെന്നും അദ്ദേഹം പറയുന്നു.

ആപ്പിള് ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ പ്രവചനങ്ങള് നടത്തി ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ്-ചി കുവോ.

2023ല് 22 കോടിക്കും 25 കോടിക്കും ഇടയില് ഐഫോണ് യൂണിറ്റുകള് ആപ്പിള് വില്പന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കുവോ പറയുന്നു. ആഗോള ചിപ്പ് ക്ഷാമത്തിന്റെ ഫലമായി സാംസങിന്റെ വില്പന 22 കോടി മാത്രമായി ചുരുങ്ങിയേക്കുമെന്നും അദ്ദേഹം പറയുന്നു.

2024 ലും ആപ്പിള് തങ്ങളുടെ മേധാവിത്വം നിലനിര്ത്തും. 25 കോടി ഐഫോണ് യൂണിറ്റുകള് ലക്ഷ്യമിട്ടാവും വില്പന. എന്നാല് സാംസങിന്റെ കണക്കുകളില് മാറ്റമുണ്ടാവാനിടയില്ല.
ഒരു ദശാബ്ദക്കാലമായി ആഗോള വിപണിയിലെ മേധാവിത്വം നിലനിര്ത്തുന്ന സാംസങിനെയാണ് ആപ്പിള്; മറികടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബര് 12 ന് പുതിയ ഐഫോണ് 15 മോഡലുകള് അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി. ബാറ്ററി, ക്യാമറ എന്നിവയിലുള്പ്പടെ വലിയ മാറ്റങ്ങള് ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല് വിതരണ ശൃംഖലയിലെ പ്രശ്നങ്ങളെ തുടര്ന്ന് ഐഫോണ് 15 വിപണിയിലെത്താന് വൈകിയേക്കുമെന്നും കുവോ പറയുന്നു.

എങ്കിലും ഐഫോണ് 15 ആപ്പിളിന് വലിയ രീതിയില് പ്രയോജനം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

X
Top