എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഐഒഎസില്‍ ഇതര ആപ് സ്‌റ്റോറുകള്‍ അനുവദിക്കാന്‍ ആപ്പിള്‍

ന്യൂഡല്‍ഹി: ഐഒഎസില്‍ ഇതര ആപ്പ് സ്റ്റോറുകളും സൈഡ് ലോഡിംഗും അനുവദിക്കാന്‍ ആപ്പിള്‍ ഇന്‍കോര്‍പറേഷന്‍ തയ്യാറെടുക്കുന്നു. ഇതിനായുള്ള പ്രവര്‍ത്തനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, സേവന വിഭാഗം ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മാറ്റങ്ങള്‍ നടപ്പിലായാല്‍ കമ്പനിയുടെ ആപ്പ് സ്റ്റോര്‍ ഉപയോഗിക്കാതെ തന്നെ ഐഫോണുകളിലേക്കും ഐപാഡുകളിലേക്കും മൂന്നാം കക്ഷി സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

ഇന്‍-ആപ്പ് പേയ്മെന്റുകളില്‍ അത് ചുമത്തുന്ന 30% കമ്മീഷന്‍ ഒഴിവാക്കപ്പെടും. മൂന്നാം കക്ഷി ഡവലപ്പര്‍മാരുടെ സാധ്യതകള്‍ വിപുലീകരിക്കാനും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ജീവിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ ഇതിനായി നിയമ ഭേദഗതി വരുത്തിയിരുന്നു. അതിനോടുള്ള പ്രതികരണമായാണ് ആപ്പിള്‍ പുതിയ ക്രമീകരണം കൊണ്ടുവരുന്നത്.

കൂടുതല്‍ രാജ്യങ്ങള്‍ സമാന നിയമം പാസാക്കാന്‍ സാധ്യതയുള്ളതിനാലാണ് കമ്പനി മുന്‍കൂട്ടി മൂന്നാം കക്ഷി ആപ് സ്റ്റോറുകള്‍ ഉപയുക്തമാക്കുന്നത്. മാറ്റങ്ങള്‍ ആദ്യം പ്രാബല്യത്തില്‍ വരിക യൂറോപ്പിലായിരിക്കും.

X
Top