പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ആപ്പിള്‍ ‘ഓപ്പണ്‍ എഐയുടെ’ ബോര്‍ഡ് അംഗമായേക്കും

ർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജിപിടി എന്ന ജനറേറ്റീവ് എഐയുടെ നിർമാതാക്കളുമായ ഓപ്പൺ എഐയുടെ ഡയറക്ടർ ബോർഡിൽ ആപ്പിളും അംഗമായേക്കും.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഇരുകമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ആപ്പിളും ഓപ്പൺ എഐയുടെ ബോർഡിൽ അംഗമാവുക. ഒബ്സർവർ അഥവാ നിരീക്ഷക സ്ഥാനമായിരിക്കും ആപ്പിളിന്.

ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപികരായ മൈക്രോസോഫ്റ്റും ഒബ്സർവർ ബോർഡ് അംഗമാണ്.

ആപ്പിളിന്റെ ആപ്പ്സ്റ്റോർ മേധാവിയും മുൻ മാർക്കറ്റിങ് മേധാവിയുമായ ഫിൽ ഷില്ലറിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർഷം അവസാനത്തോടെ ആപ്പിളിനെ ഉൾപ്പെടുത്തി ബോർഡ് അംഗത്വം ക്രമീകരിക്കുമെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഇതുവരെയും ആപ്പിളിനെ പ്രതിനിധീകരിച്ച് ഷില്ലർ ഓപ്പൺ എഐയുടെ ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല.

ബോർഡിലെ നിരീക്ഷക അംഗങ്ങൾക്ക് ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാനാകുമെങ്കിലും മറ്റ് ഡയറക്ടർമാർക്ക് ഉള്ളത് പോലെ അധികാരങ്ങളുണ്ടാവില്ല. പ്രത്യേകിച്ചും വോട്ടവകാശം ഉണ്ടാവില്ല.

എങ്കിലും ഓപ്പൺ എഐയുടെ പ്രവർത്തനങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് എങ്ങനെയെന്നും എന്തെല്ലാം തീരുമാനങ്ങളാണ് എടുക്കുന്നതെന്നും അറിയാൻ ആപ്പിളിന് സാധിക്കും. ആപ്പിളിന്റെ ബോർഡ് അംഗത്വവുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.

ജൂണിലാണ് ആപ്പിൾ ഓപ്പൺ എഐയുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി സേവനം ആപ്പിൾ ഉപകരണങ്ങളിൽ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളിലും, സിരി വിർച്വൽ അസിസ്റ്റന്റിലുമായി ചാറ്റ് ജിപിടി സേവനങ്ങൾ ലഭ്യമാകും.

മാർച്ചിലാണ് സിഇഒ സാം ഓൾട്ട്മാൻ, ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ മുൻ സിഇഒ സ്യു ഡെസ്മണ്ട്-ഹെൽമാൻ, സോണി എന്റർടെയ്ന്മെന്റ് മുൻ പ്രസിഡന്റ് നിക്കോൾ സെലിഗ്മാൻ, ഇൻസ്റ്റാകാർട്ട് സിഇഒ ഫിഡ്ജി സിമോ എന്നിവരെ ഉൾപ്പെടുത്തി മാർച്ചിൽ ഓപ്പൺ എഐ ബോർഡ് പരിഷ്കരിച്ചിരുന്നു.

X
Top