പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഇന്ത്യയിലെ നിര്‍മാണ പദ്ധതികള്‍ പൊടിതട്ടിയെടുക്കാന്‍ ആപ്പിള്‍

ഹൈദരാബാദ്: ഇടക്കാലത്ത് നിന്നുപോയ ഇന്ത്യയിലെ ഐപാഡ് നിര്‍മാണ പദ്ധതികള്‍ പൊടിതട്ടിയെടുക്കാന്‍ ആപ്പിള്‍. ഐപാഡ് നിര്‍മാണം ഉടന്‍തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന. ചൈനീസ് കമ്പനിയായ ബിവൈഡിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഐപാഡ് നിര്‍മിക്കാനായിരുന്നു ആപ്പിളിന്‍റെ പദ്ധതി.

പക്ഷെ പൂര്‍ണമായും ചൈനീസ് കമ്പനിയായ ബിവൈഡിയുമായുള്ള ആപ്പിളിന്‍റെ പങ്കാളിത്തത്തോട് ഇന്ത്യ സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ഐപാഡ് നിര്‍മാണ പദ്ധതി നിലച്ചുപോയത്. ചൈനയുമായുള്ള പോരിനിടെ ഇന്ത്യയില്‍ ഒരു ചൈനീസ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത് സുരക്ഷാപ്രശ്നമാകുമെന്ന വിലയിരുത്തലായിരുന്നു ആപ്പിള്‍ – ബിവൈഡി സംരംഭത്തിന് തിരിച്ചടിയായത്.

ബിവൈഡിക്ക് പകരം ഒരു കമ്പനിയെ ഉടന്‍ തന്നെ കണ്ടെത്തി ഐപാഡ് നിര്‍മാണം ആരംഭിക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. ആപ്പിളിനായുള്ള ഫാക്ടറി നിര്‍മിക്കുന്നതിന് ബിവൈഡി ഏതാണ്ട് തയാറായിരുന്നു. അതിനിടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന് ഊര്‍ജിത ശ്രമങ്ങളാണ് ആപ്പിള്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി അടുത്ത വര്‍ഷം ഇന്ത്യയില്‍ ലാപ്ടോപ്പും ഡെസ്ക്ടോപ്പും നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നതിന് ആപ്പിളിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ ആപ്പിൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി കമ്പനി പ്രാദേശിക നിർമ്മാണ പ്രവർത്തനങ്ങൾ വിപുലമാക്കുകയാണ്.

ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആപ്പിൾ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ 1.5 ലക്ഷം പേർക്കാണ് ജോലി നൽകിയത്.

3-4 വർഷത്തിനുള്ളിൽ ഇന്ത്യയിലേക്കാവശ്യമായ മൊത്തം ഐഫോണുകളുടെ 25% ഇവിടെ തന്നെ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2017 മുതൽ ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ട്.

X
Top