രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

അപ്പോളോ ഹോസ്പിറ്റല്‍സ് അറ്റാദായത്തില്‍ 33 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: അപ്പോളോ ഹോസ്പിറ്റല്‍സിന്റെ മൂന്നാംപാദ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 163.20 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 33.3 ശതമാനം കുറവാണിത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 23.3 ശതമാനത്തിന്റെ കുറവ്. വരുമാനം 17.2 ശതമാനം ഉയര്‍ന്ന് 4263 കോടി രൂപയായി. 229.7 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്ന അറ്റാദായം.

4263.60 കോടി രൂപയുടെ വരുമാനവും പ്രതീക്ഷിക്കപ്പെട്ടു. ഫാര്‍മസി വില്‍പന, റവന്യൂ മിശ്രിതം, മെഡിക്കല്‍ ടൂറിസം എന്നിവയാണ് വരുമാനം ഉയര്‍ത്തിയത്. ഡിജിറ്റല്‍ ഹെല്‍ത്ത്, ഫാര്‍മസി വരുമാനം 34.5 ശതമാനമായാണ് കൂടിയത്.

എബിറ്റ മാര്‍ജിന്‍ 420 ബേസിസ് പോയിന്റ് താഴ്ന്ന് 11.9 ശതമാനമായി. 2.06 ശതമാനം താഴ്ന്ന് 4268.85 രൂപയിലാണ് ഹോസ്പിറ്റല്‍ ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top