ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യുഎസിൽ വീണ്ടും ‘ബാങ്ക്’ പ്രതിസന്ധി; പാപ്പരായി 2 കമ്പനികൾ

ന്യൂയോർക്ക്: ആഗോളതലത്തിൽ ആശങ്കപടർത്തി യുഎസിൽ വീണ്ടും ‘ബാങ്ക്’ പ്രതിസന്ധി. രണ്ട് കമ്പനികൾ പാപ്പരത്ത ഹർജി (ബാങ്ക്റപ്റ്റ്സി) ഫയൽ ചെയ്തതോടെ മുൻനിര ബാങ്കുകളുടെ ഓഹരികൾ കൂട്ടത്തകർച്ചയിലായി. യുഎസ് ഓഹരി വിപണികളും നഷ്ടത്തിലേക്ക് വീണു. ഏഷ്യൻ വിപണികളിലും പ്രതിഫലനം ആഞ്ഞടിച്ചു.

വാഹനഘടക നിർമാതാക്കളായ ഫസ്റ്റ് ബ്രാൻഡ്സ്, ട്രൈകളർ ഹോൾഡിങ്സ് എന്നിവയാണ് പാപ്പർ ഹർജിയുമായി കോടതിയിലെത്തിയത്. ഇവർക്ക് നൽകിയ വായ്പ ഇതോടെ തുലാസിലായത് കിട്ടാക്കടമാകുമെന്ന പേടി ബാങ്കിങ് ഓഹരികളിൽ കനത്ത വിറ്റൊഴിയൽ സമ്മർദത്തിന് വഴിവച്ചു. പ്രമുഖ നിക്ഷേപ ബാങ്കിങ് സ്ഥാപനങ്ങളായ ജെഫറീസ്, ജെപി മോർഗൻ, യുബിഎസ് എന്നിവ അടക്കം ഇവയ്ക്ക് വായ്പ നൽകിയിട്ടുണ്ട്. അതാണ്, നിക്ഷേപകരെ കടുത്ത ആശങ്കയിലാഴ്ത്തിയതും.

ജെഫറീസിന്റെ ഓഹരിവില ഇടിഞ്ഞത് 10 ശതമാനത്തിലധികം. ജെപി മോർഗൻ, യുബിഎസ്, സയോൺസ് ബാൻകോർപറേഷൻ, വെസ്റ്റേൺ അലയൻസ് ബാൻകോർപ് എന്നിവ 13% വരെയും വീണു. എസ്പിഡിആർ എസ് ആൻഡ് പി റീജണൽ ബാങ്കിങ് ഇടിഎഫ് 6% താഴേക്കുപോയി.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ‌ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി മുൻപും ആഗോളതലത്തിൽ കനത്ത ആശങ്ക പടർത്തിയിട്ടുണ്ട്. 2008-09ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവച്ചതും യുഎസിലെ ബാങ്കിങ് പ്രതിസന്ധിയായിരുന്നു.

2008-09ലേതിന് സമാനമായ ആഴമില്ലെങ്കിലും നിലവിലെ പ്രതിസന്ധിയും ഓഹരികളെ അലട്ടുന്നുവെന്നാണ് കൂട്ടത്തോടെയുള്ള വിൽപന സമ്മർദം വ്യക്തമാക്കുന്നത്.

X
Top