ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

110% നേട്ടമുണ്ടാക്കിയ കെമിക്കല്‍ ഓഹരി കുതിപ്പു തുടരുമെന്ന് ആനന്ദ് രതി

മുംബൈ: ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് ശാരദ ക്രോപ്‌ചെം. നിലവിലെ വിപണി വിലയായ 706രൂപയില്‍ നിന്നും ഓഹരി 835 രൂപയിലേയ്ക്ക് കുതിക്കുമെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ 835രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആനന്ദ് രതി നിര്‍ദ്ദേശിക്കുന്നു.
കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളില്‍ ശാരദ ക്രോപ്‌ചെം ഓഹരികള്‍ ഉയര്‍ന്നത് 10.95 ശതമാനമാണ്. ബെഞ്ച് മാര്‍ക്ക് സൂചികയെ കടത്തിവെട്ടിയ പ്രകടനമാണിത്. ഈ ദിനങ്ങളില്‍ സെന്‍സെക്‌സ് 0.35 ശതമാനം മാത്രമാണ് വളര്‍ന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 110.84 ശതമാനം മള്‍ട്ടിബാഗര്‍ ആദായമുണ്ടാക്കാനും ശാരദ ക്രോപ്‌ചെമ്മിനായി. 105.53 ശതമാനം മള്‍ട്ടിബാഗര്‍ ആദായത്തോടെ 1 വര്‍ഷത്തിനുള്ളില്‍ ഓഹരി 98.43% ഉയര്‍ന്നു (YTD).
2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 31.8 ശതമാനം വര്‍ധിച്ച് 1,434.5 കോടി രൂപയായി.ഈ കാലത്ത് കമ്പനിയുടെ അറ്റാദായം അല്ലെങ്കില്‍ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 32.2 ശതമാനമാണ് വര്‍ധിച്ചത്. 177.0 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ഒരു ഓഹരിയ്ക്ക് 3 രൂപവച്ച് ലാഭവിഹിതം നല്‍കാനും കമ്പനിയ്ക്ക് സാധിച്ചു.
കാര്‍ഷികാവശ്യത്തിനുള്ള രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ശാരദ ക്രോപ്‌ചെം.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top