ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ആമസോൺ ഇന്ത്യ ബ്ലാക് ഫ്രൈഡേ സെയിൽ

കൊച്ചി: ആമസോൺ ഇന്ത്യ 2025-ലെ ബ്ലാക്ക് ഫ്രൈഡേ സെയ്ൽ ഇന്ന് അവസാനിക്കും. ഉപഭോക്താക്കൾക്ക് ഹോം ഡെക്കർ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബ്യൂട്ടി, ആപ്പാരൽ തുടങ്ങിയ വിഭാഗങ്ങളിലാകെ ആപ്പിൾ, സാംസം​ഗ്, എച്ച്പി, ബാത് & ബോഡി വർക്ക്സ്, പ്രസ്റ്റീജ്, സെല്ലോ, ടൈറ്റൻ, ലൊറിയൽ, പ്യൂമ, വൺപ്ലസ് എന്നിവ ഉൾപ്പെടെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഡീലുകൾ ലഭ്യമാക്കുന്നു.

ഉപഭോക്താക്കളുടെ ഷോപ്പിം​ഗ് കൂടുതൽ എളുപ്പമാക്കുന്നതിന്, ആമസോൺ പുതിയ ഡീൽ ഫോർമാറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പതിവ് ഓഫറുകൾ കൂടാതെ ട്രാവൽ സ്റ്റോർ, വെഡ്ഡിംഗ് സ്റ്റോർ, ഗിഫ്റ്റിംഗ് സ്റ്റോർ, വിൻറർ എസൻഷ്യൽസ്, എക്സ്ചേഞ്ച് മേള തുടങ്ങിയ ക്യൂറേറ്റഡ് സ്റ്റോറുകളും ലഭ്യമാണ്. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി, അമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ട്രാൻസക്ഷനുകൾക്ക് 10% വരെ അധിക ലാഭവും ലഭിക്കും. ആമസോണിന്റെ എഐ ഷോപ്പിംഗ് അസിസ്റ്റന്‍റായ റൂഫസ് ഉപഭോക്താക്കൾക്ക് വ്യക്തിഗത ശുപാർശകളോടെ ഉത്പന്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

ലെൻസ് എ ഐ ഉപയോഗിച്ച് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ കണ്ട ഉത്പന്നത്തിന്റെ ഫോട്ടോ പകർത്തി ആമസോണിൽ ഉടൻ കണ്ടെത്താം. ബ്ലാക്ക് ഫ്രൈഡേ സെയിലിൽ പ്രമുഖ ടെക്‌നോളജി ബ്രാൻഡുകൾക്കും ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങൾക്കും വമ്പിച്ച ഓഫറുകൾ ലഭ്യമാണ്.മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ, ആക്സസറികൾ എന്നിവയും ആകർഷകമായ ഓഫറുകളിൽ വാങ്ങാനാകും. വാഷിംഗ് മെഷീനുകളും ഫ്രിഡ്ജുകളും, ഡിഷ്‌വാഷറുകൾ, എയർ കണ്ടീഷനുകൾ എന്നിവ 65% വരെ വിലക്കുറവിൽ ലഭ്യമാണ്.

X
Top