ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നേട്ടമുണ്ടാക്കി അമാരാ രാജ ബാറ്ററീസ് ഓഹരി

ന്യൂഡല്‍ഹി: മികച്ച സെപ്തംബര്‍ പാദ ഫലപ്രഖ്യാപനത്തിന്റെ ബലത്തില്‍ അമാരാ രാജ ബാറ്റരീസ് ഓഹരി നേട്ടമുണ്ടാക്കി. 9.55 ശതമാനം ഉയര്‍ന്ന് 569.40 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. അറ്റാദായം 39 ശതമാനം ഉയര്‍ത്തി 201.22 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു.

വരുമാനം 19.3 ശതമാനം വര്‍ധിച്ച് 2700.5 കോടി രൂപയായി 2.90 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന, വ്യാവസായിക വളര്‍ച്ചയ്ക്ക് ആനുപാതികമായി വ്യാപാര അളവ് 10 ശതമാനം വര്‍ധിച്ചുവെന്ന് കമ്പനി പറയുന്നു.

ലെഡ് വിലയിലെ കുറവ് മാര്‍ജിന്‍ തിരിച്ചുപിടിക്കാന്‍ സഹായിച്ചു. വരുന്ന പാദത്തിലും അളവ് വര്‍ധിക്കും. 590 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക്‌ നല്‍കുന്നത്.

ഇബിറ്റ മാര്‍ജിന്‍ 11.89 ശതമാനത്തില്‍ നിന്നും 13.28 ശതമാനമാക്കി മെച്ചപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ലിഥിയം ഇയോണ്‍ സെല്‍ നിര്‍മ്മാണത്തിനായി അനുബന്ധ സ്ഥാപനവും രൂപീകരിച്ചിട്ടുണ്ട്.

X
Top