ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അക്‌സോ നോബല്‍ ജെഎസ്ഡബ്ല്യുവിന് സ്വന്തമാകും

വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കും. 8986 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അക്‌സോ നോബലിന്റെ 74.76 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യുവിന് സ്വന്തമാകും.

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ളതടക്കം വിവിധ അനുമതികളുടെ അടിസ്ഥാനത്തിലായിരിക്കും കൈമാറ്റം.

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പെയിന്‍റ് കമ്പനിയും 23 ബില്യണ്‍ ഡോളര്‍ വരുന്ന ജെഎസ്ഡബ്ലിയു ഗ്രൂപിന്‍റെ ഭാഗവുമാണ് ജെഎസ്ഡബ്ലിയു പെയിന്‍റ്സ്.

ഡ്യൂലക്സ്, ഇന്‍റര്‍നാഷണല്‍, സിക്കെന്‍സ് തുടങ്ങിയ പ്രമുഖ പെയിന്‍റ്, കോട്ടിങ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് അക്സോ നോബല്‍ ഇന്ത്യ എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ജെഎസ്ഡബ്ലിയു പെയിന്‍റ്സ് മാനേജിങ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡല്‍ പറഞ്ഞു.

ഇവരെ ജെഎസ്ഡബ്ലിയു കുടുംബത്തിലേക്കു സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

X
Top