ഇന്ത്യന്‍ വായ്പാ വിപണിയില്‍ വനിതാ മുന്നേറ്റമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്പുതിയ എല്‍പിജി വിതരണ ഫോര്‍മുലയുമായി കേന്ദ്രംഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ട

അക്ഷയ തൃതീയ ഏപ്രില്‍ 19ന്

ശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 19 ഞായറാഴ്ച എത്തുന്ന ഈ ഐശ്വര്യ ദിനത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ സ്വര്‍ണവിപണി സര്‍വ്വസജ്ജമായിക്കഴിഞ്ഞു. ഈ ദിവസം വാങ്ങുന്ന സ്വര്‍ണം കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കുമെന്ന വിശ്വാസം ഉള്ളതുകൊണ്ട് തന്നെ, സംസ്ഥാനത്തെ ചെറുകിട-വന്‍കിട ജ്വല്ലറികളിലെല്ലാം വന്‍ ഒരുക്കമാണ് നടത്തുന്നത്. വിവാഹ സീസണ്‍ കൂടി മുന്നില്‍ കണ്ട് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ അക്ഷയ തൃതീയ വലിയൊരു അവസരവുമാണ്.

ആഗോള വിപണിയിലെ വിലക്കയറ്റവും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ടെങ്കിലും, കേരളത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ ആവേശത്തിന് കുറവൊന്നുമില്ല. വില കൂടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് നിലവിലെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തുന്നത്.

സ്വര്‍ണം വാങ്ങാനുള്ള ശുഭമുഹൂര്‍ത്തം ആരംഭിക്കുന്നതോടെ വിപണിയില്‍ റെക്കോര്‍ഡ് വ്യാപാരം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പിച്ച ഓഫറുകളും സമ്മാന പദ്ധതികളും ജ്വല്ലറികള്‍ പ്രഖ്യാപിച്ചേക്കും. പാരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും യുവതലമുറക്കിടയില്‍ വലിയ പ്രിയമാണ് ഇത്തവണ കാണുന്നത്. കൂടാതെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപങ്ങളിലേക്കും മലയാളി നിക്ഷേപകര്‍ ചുവടുവെക്കുന്നുണ്ട്.

സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായാണ് മലയാളികള്‍ അക്ഷയ തൃതീയയെ കാണുന്നത്. വിപണിയിലെ വിലയിലെ മാറ്റങ്ങള്‍ എന്തുതന്നെയായാലും സ്വര്‍ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കാണുന്ന പ്രവണത കേരളത്തില്‍ ശക്തമാണ്. ഏപ്രില്‍ 19-ന് അര്‍ദ്ധരാത്രി വരെ നീളുന്ന ശുഭമുഹൂര്‍ത്തം പ്രയോജനപ്പെടുത്താന്‍ ആയിരക്കണക്കിന് ആളുകളാണ് വിപണിയിലേക്ക് എത്തുക.

കേരളത്തിലെ സ്വര്‍ണ വിപണിയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര ദിനമായിരിക്കും വരാനിരിക്കുന്ന അക്ഷയ തൃതീയ എന്നാണ് വിലയിരുത്തല്‍.

X
Top