എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

സൗദിയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ആകാശ എയര്‍

ബെംഗളൂരു: സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറെടുത്ത് ആകാശ എയര്‍. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയര്‍ ജൂലൈ 15 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് ആകാശ എയര്‍ സര്‍വീസ് നടത്തുന്നത്.

ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 സര്‍വീസുകള്‍ നേരിട്ടുണ്ടാകും. കൂടാതെ അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനസര്‍വീസുകളും ആകാശ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് ധാരാളം പേര്‍ സന്ദര്‍ശനത്തിനായി പോകുന്നുണ്ട്.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ കൂടുതല്‍ തുടങ്ങാന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.

പ്രവാസികള്‍ക്ക് വലിയ സഹായമാണ് പുതിയ വിമാനസര്‍വീസുകള്‍ ഒരുക്കുന്നത്. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കാനും ആകാശ എയറിന് പദ്ധതിയുണ്ട്.

X
Top