
മുംബൈ: എയറോക്‌സ് ടെക്‌നോളജീസ് പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ)നായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 750 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഐപിഒ. പ്രമോട്ടര്‍മാരായ സഞ്ജയ് ഭരത് കുമാര്‍ ജയ്‌സ്വാള്‍, ആഷിമ സഞ്ജയ് ജെയ്‌സ്വാള്‍ എന്നിവര്‍ യഥാക്രമം 525 കോടി, 225 കോടി രൂപഓഹരികള്‍ വിറ്റഴിക്കും.
സഞ്ജയ് ജെയ്‌സ്വാളിന് 70 ശതമാനവും ആഷിമ ജെയ്‌സ്വാളിന് 30 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. ജെഎം ഫിനാന്‍ഷ്യല്‍സും ഐസിഐസിഐ സെക്യൂരിറ്റീസുമാണ് ലീഡ് മാനേജര്‍മാര്‍. പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ ജനറേറ്റര്‍ ദാതാക്കളില്‍ മുന്‍നിരക്കാരാണ് കമ്പനി.
സ്വകാര്യ ആശുപത്രി പിസിഎ മെഡിക്കല്‍ ഓക്‌സിജന്‍ വിപണിയുടെ 50-55%കൈകാര്യം ചെയ്യുന്നു. 2022 സാമ്പത്തികവര്‍ഷത്തില്‍ പ്രവര്‍ത്തനവരുമാനം 226.60 കോടി രൂപയാക്കി ഉയര്‍ത്തനായി. തൊട്ടുമുന്‍വര്‍ഷം ഇത് 72.99 കോട ിരൂപയായിരുന്നു.
അറ്റാദായം 15.87 കോടി രൂപയില്‍ നിന്നും 90 കോടി രൂപയായും ഇബിറ്റ മാര്‍ജിന്‍ 32.18 ശതമാനത്തില്‍ നിന്നും 54.05 ശതമാനമായും വളര്‍ന്നു.






