ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഫ്ലൈ 91 എയർലൈൻസിന് എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ്

ന്യൂഡൽഹി: തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇതോടെ, കമ്പനിക്ക് വിമാന സർവീസ് ആരംഭിക്കാൻ വഴിയൊരുങ്ങി. സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടിക്കറ്റ് വിൽപന വൈകാതെയാരംഭിക്കും.

ലക്ഷദ്വീപിലെ അഗത്തി, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, ജൽഗാവ്, നാന്ദെഡ്, പുണെ, ഗോവ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കു ഫ്ലൈ 91 സർവീസ് നടത്തും. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്.

കിങ്‌ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ അനുഭവ പരിചയമുണ്ട്.

X
Top