ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

ക്രിസ്മസ്, പുതുവത്സരം സമയത്ത് യാത്രക്കാരെ പിഴിയാന്‍ വിമാനക്കമ്പനികള്‍

കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് പതിവുപോലെ ഇത്തവണയും വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാന്‍ തയാറെടുക്കുന്നു.

ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണു വരുത്തിയിരിക്കുന്നത്. ഇത്തിഹാദ് എയർവേസിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്നു ദുബായിലേക്കു പറക്കാൻ സാധാരണ 15,000 രൂപയ്ക്കു താഴെയാണ്. ഇത്‌ 75,000 രൂപയ്ക്കുമുകളിലാക്കി. ബിസിനസ് ക്ലാസിലിത്‌ 1,61,213 രൂപയാണ്.

കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നു സമാനമായ വർധനയുണ്ട്‌. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്.

ജനുവരി ഒന്നുമുതൽ കരിപ്പൂർ- ദുബായ്, നെടുമ്പാശേരി -ദുബായ്, തിരുവനന്തപുരം- ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്.

ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാനക്കമ്പനികളും നിരക്ക് വർധിപ്പിക്കും.

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് ആഴ്‌ചയിൽ ഏഴു സർവീസ്‌ നവംബർ ഒന്നിന് ആരംഭിക്കും.

നെടുമ്പാശേരിയിൽനിന്നു നിലവിലുള്ള സർവീസ്‌ കൂടാതെ എട്ട്‌ സർവീസുകൾകൂടിയുണ്ടാകും. കരിപ്പൂർ, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 13 നഗരങ്ങളിലേക്ക് പുതിയ സർവീസ്‌ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്‌.

X
Top