പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

സർചാർജ് പരിഷ്‌കരിച്ചതോടെ എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു.

മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്‌കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക.

പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.

ആഭ്യന്തര യാത്രയ്ക്ക് പുതുക്കിയ സർചാർജ് നൽകേണ്ടത്
500 കിലോമീറ്റർ വരെയുള്ള യാത്ര- 299 രൂപ
501 മുതൽ ആയിരം കിലോമീറ്റർ വരെ- 399 രൂപ
1001 മുതൽ 1500 കിലോമീറ്റർ വരെ- 549 രൂപ
1501 മുതൽ 2000 കിലോമീറ്റർ വരെ- 749 രൂപ
2000 കിലോമീറ്ററിന് മുകളിൽ- 899 രൂപ

X
Top