വിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപ

ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്

മസ്കറ്റ്: ഒമാനില്നിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയര്ഇന്ത്യ എക്സ്പ്രസ് വിവിധ സര്വീസുകള് റദ്ദാക്കി. ഒമാനില്നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

ഈമാസം 28 മുതല് ജൂണ് ഒന്നുവരെയുള്ള വിവിധ സര്വ്വീസുകള് നേരത്തെ റദ്ദാക്കിയിരുന്നു. എയര്ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും.

റദ്ദാക്കിയ വിമാനസര്വീസുകൾ
ജൂണ് രണ്ട്, നാല്, ആറ് തീയതികളിലെ കോഴിക്കോട്- മസ്കറ്റ് വിമാനം ജൂണ് മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്കറ്റ്- കോഴിക്കോട് സര്വ്വീസുകള് ജൂണ് ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂര്- മസ്കറ്റ്- കണ്ണൂര് സര്വ്വീസുകള് ജൂണ് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്കറ്റ് സര്വ്വീസ്

X
Top