റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു

കൊച്ചി: എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്‍റർവ്യൂകള്‍ വഴിയാണ് ഇവരെ നിയമിച്ചത്.

എയർലൈനിന്‍റെ വന്‍ തോതിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനങ്ങള്‍. യാത്രക്കാർക്ക് സവിശേഷമായ സൗകര്യങ്ങള്‍ നല്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ മുഖമായി ഈ നിയമിക്കപ്പെട്ടവര്‍ പ്രവർത്തിക്കും.

കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ നടത്തിയ വാക്ക് ഇന്‍ ഇന്‍റർവ്യൂകള്‍ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മുംബൈയിലെ പരിശീലന കേന്ദ്രത്തില്‍ സമഗ്ര പരിശീലനവും നേടി.

ക്യാബിൻ ക്രൂ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനൊപ്പം, ഈ കാലയളവിൽ 280-ലധികം പൈലറ്റുമാരെ നിയമിച്ചുകൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് അതിന്‍റെ പൈലറ്റുമാരുടെ പട്ടികയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

X
Top