ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

കൊച്ചിക്കാര്‍ അനുഭവിക്കുന്നത് കുറഞ്ഞ തോതിലെ അനിശ്ചിതത്വമെന്ന് സര്‍വെ

കൊച്ചി: വിവിധ മേഖലകളിലായി ജീവിതത്തില്‍ അനുഭവിക്കുന്ന അനിശ്ചിതത്വം വിലിയിരുത്തിയപ്പോള്‍ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ ദേശീയ സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചികയില്‍ കൊച്ചിയുടെ സൂചിക 65 ആണെങ്കില്‍ ദേശീയ തലത്തിലുള്ളത് 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും സര്‍വെ വ്യക്തമാക്കുന്നു.

സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ തലങ്ങളിലുള്ള സമ്മര്‍ദ്ദങ്ങളുടെ കാര്യത്തില്‍ കൊച്ചി നിവാസികള്‍ അനുഭവിക്കുന്ന ദീര്‍ഘകാല ആത്മവിശ്വാസം കൂടിയാണ് ഇതു ചൂണ്ടിക്കാണിന്നത്. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, ഉയര്‍ന്നുവരുന്ന ജീവിതച്ചെലവ്, ചികിത്സാപരമായ അടിയന്തര ആവശ്യങ്ങള്‍ തുടങ്ങിയവ ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രധാന കാരണങ്ങളാണെന്നു സര്‍വെ ചൂണ്ടിക്കാണിക്കുന്നു. വൈറസ് ബാധ, പെട്രോള്‍-എത്തനോള്‍ വിഷയം പോലുള്ള നയപരമായ മാറ്റങ്ങള്‍, മാനസികാരോഗ്യ വെല്ലുവിളികള്‍ തുടങ്ങിയവയും ആശങ്ക ഉയര്‍ത്തുന്ന വിഷയങ്ങളാണ്.

മൂന്ന് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവരില്‍ ആശങ്കകള്‍ താരതമ്യേന കുറവാണെന്നും സര്‍വെ വ്യക്തമാക്കുന്നുണ്‍ണ്ട്. സാമ്പത്തിക സുരക്ഷ മുതല്‍ പരിസ്ഥിതിയും സാമൂഹിക ആശങ്കകളും വരെയുള്ള 11 വ്യത്യസ്ത മാനദണ്ഡങ്ങളിലായി 49 അഭിപ്രായങ്ങളെ സര്‍വെയുടെ ഭാഗമായി പരിഗണിച്ചത്. വിവിധ മേഖലകളുടെ അനിശ്ചിതത്വങ്ങളുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും സമാനമായ ചിന്താഗതികളാണ് ഇതിനിടെ പങ്കുവെച്ചത്.

X
Top