ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്വജ്രവില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിഐഎസ്പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരുംതൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ തൊഴിൽദിനങ്ങൾ ഒൻപതുകോടിയാക്കി വർധിപ്പിച്ച് കേന്ദ്രംഇന്ത്യയിലേക്ക് വീണ്ടും ഗൾഫ് ഇന്ധനം പ്രവഹിക്കുന്നു

21,000 കോടിയുടെ വരുമാന ലക്ഷ്യവുമായി ആദിത്യ ബിർള ഫാഷൻ

മുംബൈ: 21,000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് ആദിത്യ ബിർള ഫാഷൻ. തന്റെ ഫാഷൻ റീട്ടെയിൽ കമ്പനിയായ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ (എബിഎഫ്ആർഎൽ) അതിന്റെ വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും 2026-ഓടെ 21,000 കോടിയുടെ വരുമാനം നേടുമെന്നും വ്യവസായിയായ കുമാർ മംഗലം ബിർള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തോട് അനുബന്ധിച്ച് കഴിഞ്ഞ 2,3 പാദങ്ങളിൽ വലിയ പ്രതിസന്ധി നേരിട്ടെങ്കിലും, തുടർന്നുള്ള പാദങ്ങളിൽ എബിഎഫ്ആർഎൽ ശക്തമായ വീണ്ടെടുക്കൽ രേഖപ്പെടുത്തിയതായി ബിർള പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ മിക്ക ബിസിനസ്സുകളും തിരിച്ച് വരവ് നടത്തിയതായും, ഇത് തങ്ങൾ പ്രഖ്യാപിച്ച ശക്തമായ ഒന്നാം പാദ ഫലങ്ങളിൽ ദൃശ്യമാണെന്നും 15-ാം വാർഷിക പൊതുയോഗത്തിൽ അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു.

2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 8,136 കോടി രൂപയായെന്നും ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 55 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വളർച്ചയ്ക്ക് സംഭാവന നൽകിയ ചില ബ്രാൻഡുകളുടെ പേരെടുത്ത് പറഞ്ഞ ബിർള കമ്പനിയുടെ നാല് പവർ ബ്രാൻഡുകളായ ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് എന്നിവ ഉൾപ്പെടുന്ന ലൈഫ്‌സ്‌റ്റൈൽ സെഗ്‌മെന്റ് മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളം വളർച്ച നേടിയതായി അറിയിച്ചു.

2026-ഓടെ 21,000 കോടി രൂപയുടെ വരുമാനം തങ്ങൾ പ്രതീക്ഷിക്കുന്നതായും. ആ ലക്ഷ്യം മറികടക്കാൻ കമ്പനിക്ക് കഴിയുമെന്ന് തനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top