തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അധിക വിഹിതം അനുവദിക്കുമെന്നും അഭിമാന പദ്ധതിക്ക് മതിയായ ഫണ്ട് നൽകിയിട്ടില്ലെന്ന വിമർശനങ്ങൾ തള്ളിക്കളയുന്നതായും പണത്തിന് ക്ഷാമമില്ലെന്ന് ധനമന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

പശ്ചിമ ബംഗാളിൽ പദ്ധതി പ്രകാരം വലിയ തോതിലുള്ള അഴിമതി നടന്നതായും മന്ത്രി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. കേന്ദ്രം എന്തെങ്കിലും അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന്, സിംഗ് അനുകൂലമായി മറുപടി നൽകിയെങ്കിലും അന്വേഷണത്തിന്റെ സ്വഭാവം വിശദീകരിച്ചില്ല.

“എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ് ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ്, അത് എല്ലാവർക്കും അറിയാം,” അദ്ദേഹം പറഞ്ഞു: “കേന്ദ്ര ധനമന്ത്രാലയം ഇതിന് അധിക ഫണ്ട് അനുവദിച്ചു.”
എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിനായി 28,000 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ചതായി ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു, ഇത് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാക്കും.

2023-23 ബജറ്റിൽ എംജിഎൻആർഇജിഎസിനായി 60,000 കോടി രൂപ വകയിരുത്തി.
എംജിഎൻആർഇജിഎസ് പ്രകാരം യുപിഎ സർക്കാരിന്റെ കാലത്ത് സ്ത്രീ തൊഴിലാളികൾ 48 ശതമാനമായിരുന്നുവെന്നും, ഇപ്പോൾ അത് 55 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

X
Top