ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 7 ശതമാനമായി തുടരുമെന്ന് എഡിബി

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 7 ശതമാനമായി തുടരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.2 ശതമാനത്തില്‍ തന്നെ തുടരുമെന്നും എഡിബി അനുമാനിക്കുന്നു.

ഏഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഈ വര്‍ഷം 4.2 ശതമാനമാകുമെന്നും അടുത്ത വര്‍ഷത്തില്‍ ഇത് 4.6 ശതമാനമായി ഉയരുമെന്നാണ് എഡിബി കണക്കാക്കുന്നത്. ഇതിനു മുന്‍പ് ഇത് യഥാക്രമം 4.3 ശതമാനവും 4.9 ശതമാനവും ആകുമെന്നാണ് പ്രവചിച്ചിരുന്നത്.

ആഗോള പ്രതിസന്ധികള്‍ രൂക്ഷമാണെങ്കിലും, ശക്തമായ ആഭ്യന്തര അടിത്തറയുള്ളതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ശതമാനമാകുമെന്നാണ് എഡിബി വിലയിരുത്തല്‍.

ചില ഘടകങ്ങള്‍ അനുകൂലമാണെങ്കിലും, ടെക്‌സ്‌ടൈല്‍സ്, ഇരുമ്പയിര് എന്നിവയുടെ കയറ്റുമതി, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വ്യവസായ ഉത്പാദന സൂചിക എന്നിവ വളര്‍ച്ചാ അനുമാനത്തില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്.

സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന പൊതു നിക്ഷേപങ്ങളും, അടിസ്ഥാന പരിഷ്‌കാര നടപടികളും അനുകൂലമായതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ പ്രവചനം 7.2 ശതമാനമായി തുടരും.

രാജ്യത്തെ പണപ്പെരുപ്പം നടപ്പ സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം മാത്രമേ ഇത് 5.8 ശതമാനമായി കുറയുകയുള്ളു.

X
Top